Chapter Title : ഐഷു 2 [VaSco]
അവളെ നോക്കി പുഞ്ചിരിച്ചു.
അവൾ എന്നെ നോക്കി കുസൃതിയോടെ ചിരിച്ചുകൊണ്ട് മേഡത്തിന്റെ റൂമിലേക്ക് നടന്നു
ഐശ്വര്യ മേഡത്തിന്റെ മുറിയിലേക്ക് കയറി ബാത്‌റൂമിനടുത്തു ചെന്നുകൊണ്ട് വിളിച്ചു.
"മമ്മി.. മമ്മീ.."
"ആഹ്! എന്താ പെണ്ണേ?. " മേഡം ബാത്‌റൂമിൽ നിന്നും തിരിച്ചു ചോദിച്ചു.
"മമ്മി കുളിച്ചു കഴിയാറായോ?"
"ഇല്ല മോളെ, മമ്മിക്ക് കുറച്ചു തുണി നനക്കാൻ ഉണ്ടായിരുന്നു അത് കഴിഞ്ഞു മമ്മി ഇപ്പോൾ കുളിക്കാൻ തുടങ്ങിയതേയുള്ളൂ. എന്താ നീ ചോദിച്ചത്. "
"ഏയ്! ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചതാ "
"ആഹ്! നീ ആദിയെ കണ്ടില്ലേ.?"
"കണ്ടു "
"എന്നാൽ പോയി ആദിക്കൊരു കമ്പനി കൊടുക്ക്. ആദി അവിടെ ഇരുന്നു മുഷിഞ്ഞു കാണും."
"ശരി മമ്മി. ഞാൻ ആദിയേട്ടനെ ഈ വീട് മുഴുവൻ ചുറ്റി കാണിക്കട്ടെ. മമ്മി റെഡിയായാൽ വിളിച്ചാൽ മതി. "
"ആ ശരി.. ശരി.. എന്ന് കരുതി പുറത്തേക്ക് ഒന്നും പോകാൻ നിൽക്കേണ്ട . നിന്റെ വിവാഹം ഉറപ്പിച്ചതാണെന്നുള്ള ഓർമ്മ വേണം. "
"ഓഹ്! ഞാൻ ഓർമ്മിച്ചോളാമേ. മമ്മി റെഡിയായിട്ട് വിളിക്ക്. " അതും പറഞ്ഞു ഐശ്വര്യ തിരിഞ്ഞു നടന്നു.
അല്പസമയത്തിന് ശേഷം മേഡത്തിന്റെ മുറിയിൽ നിന്നും നിന്നും തിരികെ വന്ന ഐശ്വര്യ എന്നോട് പറഞ്ഞു.
"മമ്മി ഇപ്പോഴൊന്നും ഇറങ്ങില്ല ആദിയേട്ടാ. വാ, നമുക്ക് മുകളിൽ എന്റെ മുറിയിലേക്ക് പോകാം,"
അവൾ എന്റെ കയ്യിൽ പിടിക്കാൻ ആഞ്ഞുകൊണ്ടാണ് അത് പറഞ്ഞത് .
"ഉം. പോകാം. അതിനു മുൻപ് എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തരാമോ..? എന്തോ വല്ലാത്ത ദാഹം." ഞാൻ പറഞ്ഞു.
" അപ്പോൾ മമ്മി കുടിക്കാൻ
💬 Comments
View all comments