Chapter Title : ഐഷു 2 [VaSco]
നിന്നെ കാണാൻ കൊള്ളാം. കുറച്ചു മുൻപ് ഞാൻ അങ്ങനെ കണ്ടതല്ലേ ' എന്ന് മനസ്സിൽ പറഞ്ഞ ശേഷം ഞാൻ പറഞ്ഞു.
"അത് ചോദിക്കാനുണ്ടോ!. ഈ വേഷത്തിൽ ഐശ്വര്യയെ കാണാൻ കൂടുതൽ ഭംഗിയുണ്ട്. "
ഞാൻ പറഞ്ഞത് കേട്ട് അവൾ പറഞ്ഞു.
"ഐശ്വര്യവേണ്ട. ' ഐശു ' അത് മതി. എന്നെ അങ്ങനെ വിളിക്കുന്നതാ എനിക്കിഷ്ടം. പ്രത്യേകിച്ച് എനിക്ക് ഇഷ്ടം ഉള്ളവർ. അതുകൊണ്ട് ആദിയേട്ടനും അങ്ങനെ വിളിച്ചാൽ മതി. ഐശു എന്ന്. "
'അവിടെ ഒരു ' ഐഷു ' ഇവിടെയൊരു 'ഐശു ' എന്തായാലും രണ്ടും കൊള്ളാം. രണ്ടാളും എന്നെയിട്ട് വലിപ്പിക്കും എന്നാ തോന്നുന്നത്.' ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴാണ് അവൾ പറഞ്ഞത്.
"ആദിയേട്ടന് കുടിക്കാൻ വെള്ളമല്ലേ വേണ്ടത്. ഞാൻ ഇപ്പോൾ തരാം."
എന്ന് പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു കുപ്പി വെള്ളമെടുത്ത് എന്റെ കൈയിലേക്ക് തന്നു. എന്നിട്ട് എന്റെ അടുത്തായി ഇരുന്നു. ഞാൻ ആ കുപ്പി വാങ്ങി വായ വെക്കാതെ മെല്ലെ വെള്ളം എന്റെ വായിൽ ഒഴിച്ചു കുടിക്കാൻ തുടങ്ങി .
ആ സമയം അവൾ എന്നോട് ചോദിച്ചു.
" ഇന്നലെ ഞാൻ ആദിയേട്ടന് ഒരു സമ്മാനം തന്നത് ഇഷ്ടമായെന്ന് പറഞ്ഞിട്ടും ആദിയേട്ടൻ എനിക്കത് തിരിച്ചു തന്നില്ലല്ലോ..? "
അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ പെട്ടന്ന് വെള്ളം കുടിക്കാൻ ശ്രമിച്ച എനിക്ക് ചുമയുണ്ടായി. അപ്പോൾ എന്റെ നെറുകയിൽ പതിയെ തട്ടിക്കൊണ്ടു അവൾ പറഞ്ഞു.
"ആദിയേട്ടൻ എന്തിനാ വെള്ളം കുടിക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്നത്. അത് ഞാൻ കുടിക്കുന്ന കുപ്പി ആയത് കൊണ്ടാണോ ആദിയേട്ടൻ കുപ്പിയിൽ
💬 Comments
View all comments