Chapter Title : ഐഷു 2 [VaSco]
വായ വെച്ച് കുടിക്കാത്തത്. എനിക്ക് പകരുന്ന രോഗം ഒന്നുമില്ല. ആദിയേട്ടൻ വായ വെച്ച് കുടിച്ചൊ. "
ഒന്ന് രണ്ടു വട്ടം ചുമച്ച ശേഷം ഞാൻ മനസ്സിൽ പറഞ്ഞു.
'ആര് പറഞ്ഞു നിനക്ക് പകരുന്ന രോഗം ഇല്ലെന്ന്. നിനക്കുണ്ടൊരു മാറാരോഗം അത് നിന്റെ ഈ സൗന്ദര്യമാണ്. ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യം. . അതിൽ വിരിയുന്ന കാമപ്പൂക്കൾ. അതിൽ നിറയുന്ന സുഗന്ധം . എല്ലാം എന്നിലേക്കും പകരുന്നുണ്ട്. അത് എന്നെ വീണ്ടും ഒരു മായാ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുന്നു. അത് എന്നെ മറ്റൊരു വ്യക്തിയാക്കി മാറ്റുന്നു. അതെന്നെ ചെയ്യാൻ പാടില്ലാത്തത് ചെയ്യാൻ പ്രേരിപ്പിക്കുന്നു .' അങ്ങനെ മനസ്സിൽ പറഞ്ഞ ശേഷം ഞാൻ മെല്ലെ ചിരിച്ചുകൊണ്ട് അവളെ നോക്കി.
അപ്പോൾ അവൾ വീണ്ടും എന്നോട് ചോദിച്ചു.
" പറ ആദിയേട്ടാ, ഇന്നലെ ഞാൻ ആദിയേട്ടന് തന്ന സമ്മാനം ഇഷ്ടമായെന്ന് പറഞ്ഞിട്ടും ആദിയേട്ടൻ എന്തേ എനിക്കത് തിരിച്ചു തരാതിരുന്നത്...? "
"എന്ത്... എന്ത് .. സമ്മാനം?" ഞാൻ വിക്കികൊണ്ട് ചോദിച്ചു.
"ഈ സമ്മാനം" എന്ന് പറഞ്ഞ ശേഷം അവൾ എന്നെ പിടിച്ചു കൊണ്ട് എന്റെ കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു. ശേഷം പറഞ്ഞു.
"ഈ സമ്മാനം. അത് എനിക്ക് ഇപ്പോൾ തിരിച്ചു വേണം. " അങ്ങനെ പറഞ്ഞവൾ നാണത്തോടെ ചിരിച്ചു.
ഞാൻ ഒന്ന് പരുങ്ങി. ഞാൻ എങ്ങനെ ഇവളെ ഉമ്മ വെക്കും. ഇത് മേഡം അറിഞ്ഞാൽ മേഡം എന്റെ തല കൊയ്യും. പിന്നെ സംസാരം ഉണ്ടാവില്ല. ഞാൻ ഭയന്നു.
"താ ആദിയേട്ട. എന്റെ സമ്മാനം എനിക്ക് തിരിച്ചു താ."
💬 Comments
View all comments