0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 244.1K

അവൾ മെല്ലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞശേഷം എന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി മാറ്റി വെച്ചു.

ചായം തേച്ചു മിനുക്കിയ അവളുടെ ചോരചുവപ്പുള്ള ചുണ്ടുകളിൽ ഞാൻ കൊതിയോടെ നോക്കി. ആ ചോരച്ചുവപ്പുള്ള ചുണ്ടുകളിൽ നുണയാൻ എനിക്ക് കൊതി തോന്നി . അവളുടെ കണ്ണുകളിലെ നാണം അതിന് എനിക്ക് ധൈര്യം പകർന്നു.

എന്റെ കൈകൾ അവളുടെ കഴുത്തിന്റെ ഇടയിലേക്ക് നീങ്ങി. ആ കഴുത്തിൽ പിടിച്ചുകൊണ്ട് ആദ്യം അവളുടെ ഇരു കവിളുകളിലും പിന്നെ അവളുടെ ചുണ്ടിലും അമർത്തിയൊന്ന് ഉമ്മ വെച്ചു.

എന്റെ ഉമ്മ അവൾക്ക് ഇഷ്ടമായെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു.

" എന്റെ ആദിയേട്ടാ ഇങ്ങനെയാണോ ഒരു സുന്ദരിപ്പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയിട്ട് അവളെ ഉമ്മ വെയ്ക്കുന്നത്. ആദിയേട്ടന് ഇനിയും ഒരു ഉമ്മ വെക്കാൻ പോലും അറിയില്ലേ.! കഷ്ടം ഉണ്ട് ആദിയേട്ടാ. ഞാൻ കാണിച്ചു തരാം എങ്ങനെ ഉമ്മ വെക്കണം എന്ന്. അതുപോലെ വേണം എന്നെ ഉമ്മ വെക്കാൻ. "

അതും പറഞ്ഞു അവൾ എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ച ശേഷം എന്റെ കീഴ് ചുണ്ട് മെല്ലെ നുണയാൻ തുടങ്ങി. അവളുടെ ആ പ്രവൃത്തി എന്നിൽ ആവേശം അതുപോലെ അത്ഭുതവും നിറച്ചു.

അവളുടെ ആ പ്രവൃത്തി തടയാൻ നിൽക്കാതെ ഞാൻ അത് ആസ്വദിച്ചങ്ങനെ ഇരുന്നു. ഒരു മടിയും കൂടാതെ അവൾ എന്റെ ചുണ്ടുകൾ നുണഞ്ഞുകൊണ്ടേയിരുന്നു.

അവളുടെ നാവുകളുടെ ആ നേർത്ത ചൂടും, ഇറുക്കിയുള്ള ചുംബനവും എന്റെ സിരകളിൽ ലഹരി പടർത്തി. എന്റെ കൈകൾ അറിയാതെ അവളുടെ ഒതുങ്ങിയ അരക്കെട്ടിലേക്ക് നീങ്ങി. ആ സ്വർണ്ണ അരഞ്ഞാണത്തിൽ വിരലോടിച്ചുകൊണ്ട് ഞാൻ അവളെ

💬 Comments

View all comments