Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
ഞങ്ങടെ കാര്യം പറഞ്ഞു അതൊന്നും നടക്കില്ല എന്ന് അവളുടെ വീട്ടുകാരും പിന്നെ അവളുടെ ഫോണൊക്കെ വാങ്ങി വെച്ചു ഇന്ന് എങ്ങനൊ കിട്ടിയപ്പോ വിളിച്ചതാണ്..... ഇനി ഞാൻ എന്നാ ചെയ്യുമെടാ എനിക്ക് അവളെ വേണം.... ഞാൻ തിരിച്ചു പോകുവാ...... വേഗം നാട്ടിൽ എത്തണം.....
അവൻ അതും പറഞ്ഞു എഴുനേറ്റു....
നീ വിളിച്ച അവൾ വരുവോ അതും ചോദിച്ചു ഞാനും അവന്റെ കൂടെ എഴുനേറ്റു
വരും എനിക്കുറപ്പാ അവൻ പറഞ്ഞു
എന്നാ ഞാനും വരാം നീ റെഡി ആകു..
അപ്പോളേക്കും ശ്യാംമും എഴുനേറ്റു അകിലിനെ വിളിച്ചു അവനാണേ ഓഫ്.... വിളിച്ചിട്ട് എഴുനേക്കുന്നുമില്ല.
ഞാൻ പറഞ്ഞു ഇപ്പൊ ഞങ്ങൾ രണ്ടാളും പോകാം നീ നാളെ ഇവനേം കൂട്ടി വന്ന മതി.
അങ്ങനെ ഞാനും അഫ്സലും നേരെ നാട്ടിലേയ്ക്ക് തിരിച്ചു എന്റെ R15 എടുത്താണ് പോയത് ഏകദേശം 6 മണിക്കൂർ എടുക്കും നാട്ടിലെത്താൻ അങ്ങനെ ഏകദേശം രാവിലെ ഒൻപത് മണിയോടെ ഞങ്ങൾ നാട്ടിൽ എത്തി.
അഫ്സലിന്റെ ഉപ്പയോട് തന്നെ അതിയം കാര്യം പറയാൻ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ അവന്റെ ഉപ്പയുടെ ഓഫീസിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ടു അവൻ ഉപ്പയുമായി അത്ര രസത്തിൽ അല്ല അതുണ്ടുതന്നെ ഞാൻ ആയിരുന്നു ഉപ്പയോട് സംസാരിച്ചത്
ഉപ്പ എന്നെ കൊന്നില്ല എന്നെ ഒള്ളു അതൊന്നും നടക്കില്ല എന്ന് പുള്ളി തർപ്പിച്ചു പറഞ്ഞു.
പിന്നെ ഞങ്ങൾ നേരെ അഫ്സലിന്റെ വീട്ടിൽ പോയി അവിടെ അവന്റെ ഉമ്മയും ഇത്തയും അളിയനുമാണ് ഒള്ളത് അവരോട് ഞങ്ങൾ രണ്ടാളും കൂടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു അവർക്കു അതിയം അത്ര സമ്മതം ഒന്നും ഇല്ലാരുന്നു
💬 Comments
View all comments