Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]
പറഞ്ഞ് എല്ലാവരും എന്റെ കൂടെയിരിക്കാതായി.. അന്ന് എന്റടുത്തു വന്നിരുന്നവനാണ് രാമൻ. അന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ്പായിരുന്നു. നീയൊരുത്തൻ കാരണം അതില്ലാതായി."
അച്ഛനത് പറഞ്ഞു നടന്നു നീങ്ങിയപ്പോൾ മനസ്സിലെ ഭാരം ഇരട്ടിയായി.
"ആ ഹർഷ പറ്റിച്ച പണിയാ.... നിങ്ങള് പോന്നപ്പോ തൊടങ്ങി അവൾക്ക് ഇളക്കമായിരുന്നു.. നീയെന്താ തിരിച്ചു വരാത്തെ എന്നും പറഞ്ഞോണ്ട്... അങ്ങനെ അര മണിക്കൂറും കൊണ്ട് അവള് കളിയും തീർത്തു റൂമിൽ ചെന്നപ്പോ മൗര്യയില്ല... അവളൊന്നും നോക്കാതെ അങ്കിൾനെ വിളിച്ചു പറഞ്ഞു. എല്ലാരും അടിമുടി തിരച്ചിലായി... കരച്ചിലായി.... "
അടുത്തു നിന്നിരുന്ന അരുണാണ് പറഞ്ഞത്.
നായിന്റെ മോൾക്ക് എന്നെയൊന്ന് വിളിച്ചു ചോദിച്ചാൽ മതിയാരുന്നു. താൻ മൗര്യയുടെ പിന്നാലെ പോകുന്നത് അവളും കണ്ടതാണല്ലോ... ഡ്രാമ ഉണ്ടാക്കാൻ വേണ്ടി ചെയ്ത് കൂട്ടിയതാണ്....
അന്ന് രാത്രി തന്നെ അച്ഛനും അമ്മയും മൗര്യയെയും കൊണ്ട് സ്ഥലം വിട്ടിരുന്നു.
അടുത്ത ദിവസം തന്നെ താനും.
വീട്ടിലെത്തിയതും മൗര്യയുടെ അച്ഛനെ കാണാനായി അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളിലേക്ക് ചെന്നു. തലേന്ന് സംഭവിച്ചതെല്ലാം മനഃപൂർവമല്ലെന്നും മൗര്യയെ തല്ലരുതെന്നും അവളെ തനിക്കിഷ്ടമാണെന്നും പറഞ്ഞു മനസിലാക്കി.
വാശിയുടെ കാര്യത്തിൽ തന്റെ അച്ഛനും മേലെയാണ് രാമചന്ദ്രൻ അങ്കിൾ.
"അവളോട് ഞാനോ രേഖയോ പിന്നെ ഈ കാര്യം സംസാരിച്ചിട്ടില്ല അരവിന്ദ്. അതിന് ഞങ്ങൾക്ക് താല്പര്യവുമില്ല. അവളെന്റെ മോളാണ്.. പറ്റിയ തെറ്റ് സ്വയം മനസിലാക്കി തിരികെ ജീവിതത്തിലേക്ക് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളായിരിക്കുമ്പോൾ നമുക്കങ്ങനെ പലരോടും ഇഷ്ടം തോന്നും. കുറച്ചു കഴിയുമ്പോൾ അതങ്ങു മാറും.. അവളൊരു കുഞ്ഞല്ലേ... അത്രയേ ഞങ്ങൾ കണ്ടിട്ടുള്ളു..."
ഇനിയെന്ത് ചെയ്യണം എന്ന് മനസിലാകാതെ നിന്നു പോയി താൻ. അവളൊരു കുഞ്ഞാണ്... പക്ഷേ,
💬 Comments
View all comments