Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]
താനങ്ങനെയല്ലല്ലോ...
അച്ഛനും അമ്മയും തിരികെ വീട്ടിലെത്തിയതും ഇക്കാര്യത്തിൽ നല്ലൊരു വഴക്കു തന്നെയുണ്ടായി. അങ്ങനെ വീട് വീട്ടിറങ്ങി. തന്നെ തിരിഞ്ഞു നോക്കാൻ പോലും ഒരുത്തനും മെനക്കെട്ടില്ല. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് അച്ഛൻ വിളിച്ചപ്പോഴാണ് തനിക്ക് വേണ്ടി ഒരാൾ മാത്രം കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്.
↔️↔️↔️↔️↔️↔️↔️↔️↔️
അതൊരു തിങ്കളാഴ്ച വൈകുന്നേരമായിരുന്നു. വിശ്വനാഥൻ കോളേജിൽ നിന്നും നേരെ വീട്ടിലേക്ക് വണ്ടി വിട്ടു. വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോഴേ മുറ്റത്ത് കിടക്കുന്ന കാർ അദ്ദേഹം കണ്ടിരുന്നു. അതാരുടേതാണെന്ന് മനസിലാക്കാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല.
സ്വന്തം കാർ പോർച്ചിലേക്ക് പോലും കയറ്റാൻ നിൽക്കാതെ വിശ്വനാഥ് വണ്ടിയിൽ നിന്നിറങ്ങി. പൂമുഖത്ത് തന്നെ രാമചന്ദ്രൻ ഇരിപ്പുണ്ടായിരുന്നു.
"രാമാ... തനിക്കിന്നെങ്കിലും ഒന്നിവിടേക്ക് വരാൻ തോന്നിയല്ലോ... മോൻ ചെയ്ത തെറ്റിന് ഞാനെന്തു പിഴച്ചെടാ?? ഞാനന്നും നിന്റെ കൂടെയല്ലേ നിന്നുള്ളു?? അവന് മൗര്യക്കുട്ടിയെ കെട്ടിച്ചു കൊടുക്കാൻ ഞാൻ പറയും എന്നോർത്തോ നീയ്?"
പരിഭവം പറഞ്ഞു തീരുന്നുണ്ടായില്ല വിശ്വന്.
"അതല്ല വിശ്വാ... ഞാനിപ്പോ വല്ലാത്തൊരു അവസ്ഥയിലാണ്.. മോളിപ്പോ പണ്ടത്തെ പോലെയല്ല... ആ കളിയും ചിരിയും ഒക്കെ പോയി... നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല... ആകെയൊരു തളർച്ച പോലെ... എപ്പോഴും കിടപ്പ്... ഇതിപ്പോ രണ്ടാഴ്ചയായില്ലേ... ഞങ്ങൾക്ക് വയ്യ ഇത് കണ്ടു നിൽക്കാൻ...
എനിക്ക് ആണായിട്ടും പെണ്ണായിട്ടും എന്റെ മൗര്യ മാത്രമേയുള്ളു. അവൾക്കിനി ഇതാണ് ഇഷ്ടമെങ്കി അത് നടത്തിക്കൊടുക്കാം... എനിക്കെന്റെ മോളെ തിരിച്ചു വേണം... കല്യാണം എന്ന് വേണേലും നടത്താം.. നീയവനോട് സംസാരിക്ക്.."
രാമചന്ദ്രൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
അതു കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടലാണ് വിശ്വനുണ്ടായത്.... എന്തു കൊണ്ടാണെന്നറിയില്ല... പണ്ട് ഉറങ്ങുമ്പോൾ മുത്തശ്ശൻ പറഞ്ഞു തന്നിരുന്ന കഥകളും
💬 Comments
View all comments