0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 77K

ആ പഴകിക്കീറിയ കടലാസ് തുണ്ടുകളും അയാളുടെ മനസിലേക്ക് ഓടിയെത്തി. മായപൂട്ടുണ്ടാക്കി രാജകുമാരിയെ വീട്ടിലേക്ക് കൊണ്ടു വന്ന തട്ടാൻ... തട്ടാനെ കാണാതിരിക്കുമ്പോൾ രാജകുമാരി തളർന്നു വീഴും. പിന്നെയവൻ വന്നു തൊട്ടാലല്ലാതെ രാജകുമാരി ഉണരില്ല....

ആ രാജകുമാരിക്കിപ്പോൾ മൗര്യയുടെ മുഖമാണെന്ന് തോന്നി വിശ്വന്.

"ഞാൻ മോളോടൊന്നു സംസാരിച്ച് നോക്കാം. ചെറുപ്രായത്തിൽ തോന്നണ ഭ്രമത്തിന് വേണ്ടി അവളുടെ ജീവിതം എഴുതി കൊടുക്കണോ രാമാ?"

വിശ്വൻ നിസ്സഹായതയോടെ ചോദിച്ചു.

"എനിക്കെന്തായാലും എന്റെ മോളെ നഷ്ടപ്പെടുത്താൻ വയ്യ. അവളെയെനിക്ക് തിരിച്ചു വേണം.. അതിനി എങ്ങനെയായാലും..."

രാമചന്ദ്രൻ തീർത്തു പറഞ്ഞു. വീട്ടിലേക്ക് കയറാൻ പോലും നിൽക്കാതെ വിശ്വനാഥ് രാമചന്ദ്രനോടൊപ്പം പോയി.

↔️↔️↔️↔️↔️↔️↔️↔️↔️

കട്ടിലിൽ തളർന്നു കിടക്കുകയായിരുന്ന മൗര്യ വിശ്വനാഥ് അകത്തേക്ക് വന്നതും ചാടിയെണീറ്റു.

രണ്ടാഴ്ച കൊണ്ട് അവൾ പകുതിയായത് പോലെ തോന്നി അയാൾക്ക്. അഴിഞ്ഞുലഞ്ഞ മുടി അവളുടെ മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്. കണ്ണുകൾ കരഞ്ഞു വീങ്ങിയിരിക്കുന്നു. വരണ്ട ചുണ്ടുകൾ....

"മോളേ.... ആർക്കു വേണ്ടിയാ നീയീ ഉണ്ണാവ്രതം കിടക്കുന്നെ?"

വിശ്വൻ അവളോട് അനുകമ്പയോടെ ചോദിച്ചു.

"ഒന്നും കഴിക്കാൻ തോന്നണില്ലച്ഛാ...."

അതു പറയുമ്പോൾ പോലും അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വീണു.

"എന്റെ കുട്ടീ... ഇതെല്ലാം ഈ പ്രായത്തിൽ എല്ലാവർക്കും നടക്കുന്ന കാര്യങ്ങളാണ്.. അതിന്റെ പേരിൽ ഞാനോ നിന്റച്ഛനോ ആരും നിന്നെ കുറ്റപ്പെടുത്തില്ല... പക്ഷേ, ഇത് മുന്നോട്ട് കൊണ്ട് പോകണ്ട മോളേ... അവന്റെ അച്ഛനായിട്ടല്ല ഞാൻ പറയുന്നത്... ഒരുപാട് നാളായി അരവിന്ദിനെ അറിയുന്നൊരാളായിട്ടാ... അവൻ നിനക്ക് വേണ്ട...അവനെ നീ മറന്നേക്ക് മോളേ..."

മൗര്യ കട്ടിലിൽ രണ്ടു കൈകളും കുത്തിയിരുന്ന് വിങ്ങി വിങ്ങി കരഞ്ഞു.

"മറക്കാൻ മാത്രം

💬 Comments

View all comments