Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]
പറയല്ലേ അച്ഛാ... എനിക്ക് വേറൊന്നും വേണ്ട... അരവിന്ദേട്ടനെ മാത്രം മതി... ഏട്ടനെ മറക്കാൻ പറ്റുന്നില്ല... പ്ലീസ്... നിങ്ങളോടിനി ഈ ജന്മം ഞാനൊന്നും ചോദിക്കില്ല.... "
അവൾ വിശ്വനെയും അവളുടെ അച്ഛനെയും നോക്കി കൈകൾ കൂപ്പി എങ്ങലടിച്ചു കരഞ്ഞു.
രാമചന്ദ്രന് ഇനിയും പിടിച്ചു നിൽക്കാൻ വയ്യായിരുന്നു. അയാൾ വന്നു മൗര്യയെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു. രേഖയും വിശ്വനും കണ്ണ് തുടച്ചു.
അവളെ ഇനിയും കരയിപ്പിക്കാൻ കെൽപ്പില്ലായിരുന്നു വിശ്വന്. തനിക്കോ സഹോദരങ്ങൾക്കോ പെൺകുട്ടികളില്ലാത്തത് കൊണ്ട് ആ സ്ഥാനം വഹിച്ചിരുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ മകളായ മൗര്യയാണ്. അവളെക്കൊണ്ട് അച്ഛാ എന്ന് വിളിപ്പിച്ചത് പോലും അതു കൊണ്ടാണ്. ഇടക്ക് കോളേജിലെ സമ്മർദം കൂടുമ്പോൾ സ്‌ട്രെസ് റിലീഫിനായി ഇവിടെയെത്തി മൗര്യയോട് സംസാരിച്ചിരിക്കാറുണ്ട് അയാൾ. അത്രക്കും ഇഷ്ടമാണവളെ.
പക്ഷേ, അരവിന്ദിനെ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് മൗര്യ ഇത്ര ഗാഢമായി പ്രണയിച്ചു എന്നയാൾക്ക് മനസിലായില്ല... ജയിക്കാൻ വേണ്ടി ഏതു വഴിയും സ്വീകരിക്കുന്നവനാണ് അരവിന്ദ്. പണ്ട് തൊട്ടേ അങ്ങനെയാണ്... കളിയിലും പഠനത്തിലും... എല്ലാം... ഒരു പെണ്ണിനെ ജയിക്കാൻ അവനെന്തു തന്ത്രംഉപയോഗിച്ചു കാണും എന്നയാൾക്ക് പേടി തോന്നി.
എങ്കിലും മൗര്യയെ ഇനിയും വേദനിപ്പിക്കാൻ വയ്യാത്തത് കൊണ്ടു മാത്രം അയാൾ ഫോണെടുത്ത് അരവിന്ദിനെ വിളിച്ചു.
"രാമചന്ദ്രന്റെ വീട്ടിലേക്ക് വരണം. വീട്ടിൽ കയറി അമ്മയെയും കൂട്ടിക്കോ..."
അങ്ങനെ അര മണിക്കൂറിനുള്ളിൽ അരവിന്ദും സരസ്വതി ടീച്ചറും ഹാജരായി.
അരവിന്ദും ആകെ തളർന്ന അവസ്ഥയിലായിരുന്നു... മുഖത്താകെ വളർന്നു നിൽക്കുന്ന കുറ്റിത്താടിയും കണ്ണിനു ചുറ്റുമുള്ള കറുപ്പും അവനെ കൂടുതൽ ക്ഷീണിപ്പിച്ചു.
ഈ രണ്ടാഴ്ച അവനെവിടെയായിരുന്നെന്നോ എങ്ങനെയിത്ര പെട്ടന്ന് ഇവിടെത്തിയെന്നോ ആരും ചോദിച്ചില്ല.
"കല്യാണം നടത്താൻ ഞങ്ങൾക്ക്
💬 Comments
View all comments