0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 77.1K

സമ്മതമാണ്. എന്ന് വേണം എന്ന് മാത്രം. പറഞ്ഞാൽ മതി."

മുഖവുരയിട്ട് സംസാരിക്കുന്ന രീതിയൊന്നും രാമചന്ദ്രനില്ല.

"ആദ്യം മൗര്യയെ വിളിക്ക്. നിങ്ങളിരുന്ന് പറഞ്ഞിട്ടെന്താ? നിങ്ങളെയല്ലല്ലോ അവളെയല്ലേ കെട്ടാൻ പോണത്..."

അരവിന്ദും കൂസലന്യേ പറഞ്ഞു..

'കെട്ടി കൊടുക്കാം എന്ന് പറഞ്ഞിട്ടും അവന്റെ അഹങ്കാരം.....' അരവിന്ദന്റെ മറുപടി കേട്ട് വിശ്വൻ ഇരുന്നു പല്ലിറുമ്മി...

"മൗര്യയെവിടെ?"

മുന്നിൽ ചായ കൊണ്ടു വെച്ച രേഖയോട് അവൻ ചോദിച്ചു.

അവളപ്പോഴും കിടക്കുകയായിരുന്നു..

അരവിന്ദ് ചായയെടുക്കാതെ മൗര്യയുടെ മുറിയിലേക്ക് നടന്നു... അവന്റെ ശബ്ദം കേട്ട് അവൾ തപ്പിപ്പിടഞ്ഞെണീറ്റിരുന്നു.

അവനെ കണ്ടതും അവൾ കെട്ടിപ്പിടിച്ചു. അരവിന്ദ് അവളെ വാരിയെടുത്തു കൊണ്ട് കെട്ടിപ്പിടിച്ചു.

അവന് മുറി കാണിച്ച് കൊടുക്കാൻ കൂടെ പോയ രേഖ ഈ കെട്ടിപ്പിടുത്തം സീൻ കണ്ട് ദേഷ്യം പിടിച്ചു തിരികെ പോന്നു.

അരവിന്ദ് അവളെ എല്ലാം മറന്നു ചുംബിക്കുകയായിരുന്നു. ഇത്രയധികം അവളെ മിസ്സ്‌ ചെയ്തിരുന്നു എന്നവന് അപ്പോഴാണ് മനസ്സിലായത്... അവളുടെ കരച്ചിൽ തീരുന്നതു വരെ അവനവളെ ചുംബിച്ചു....

തല്ലു കൊണ്ടോ? വഴക്ക് കേട്ടോ..? അങ്ങനെയുള്ള ചോദ്യങ്ങളെല്ലാം കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞാണ് അരവിന്ദ് അവളെയും കൂട്ടി ഹാളിലേക്കെത്തിയത്.

"മോൾടെ പഠിപ്പ് കഴിഞ്ഞ് മതി കല്യാണം. അരവിന്ദിന് എന്തായാലും തിരക്കൊന്നുമില്ല... 32 വയസായിട്ട് മതി എന്നാ അവൻ പറയാറുള്ളത്...."

വിശ്വൻ പറഞ്ഞത് രണ്ടു പേരോടുമായിരുന്നെങ്കിലും അയാളുടെ കണ്ണുകൾ മൗര്യയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന അവനിൽ തറഞ്ഞു നിന്നു.

"അത്‌ പറ്റില്ല. കല്യാണം പെട്ടന്ന് വേണം. എനിക്ക് കാലിഫോർണിയയിൽ ജോലി ശരിയായിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റിയിൽ researcher ആയിട്ട്. രണ്ടു മാസം കൊണ്ട് പോകണം. അതിന് മുന്നേ കല്യാണം കഴിഞ്ഞാൽ എനിക്കിവളേം

💬 Comments

View all comments