0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 82.7K

പുസ്തകങ്ങൾ കണ്ടെത്തുക കുറച്ചു ശ്രമകരമായ ജോലി ആയിരുന്നെങ്കിലും അച്ഛൻ പുറം പൂജകൾക്കായി പോകുന്ന സമയത്ത് മുറിയിൽ കയറി വിശ്വനത് തരപ്പെടുത്തി.

ആ പുസ്തകങ്ങളെടുക്കാൻ അന്ന് കാണിച്ച സാഹസികതയെപ്പറ്റി ഇന്നോർക്കുമ്പോൾ തോന്നുന്നത് വേണ്ടിയിരുന്നില്ല എന്നാണ്... കാരണം,

ആ ദിവസത്തിനു ശേഷം വിഷുവിന് തന്റെ അച്ഛനോടും അമ്മയോടും ഉള്ള മനോഭാവം ആകെ മാറി. മുൻപ് അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറുമ്പോൾ തോന്നിയിരുന്ന സുരക്ഷിതത്വം അരോചകത്വത്തിലേക്ക് വഴി മാറി.

തന്റെ മുത്തശ്ശൻ ഉണ്ടാക്കിക്കൊടുത്ത ഭസ്മം കഴിച്ചാണ് താൻ അടക്കമുള്ള മൂന്നു കുട്ടികളെ ജനിപ്പിക്കാനുള്ള വീര്യം തന്റെ അച്ഛനുണ്ടായതെന്നോർത്തപ്പോൾ അവനു പുച്ഛം തോന്നി.

മുത്തശ്ശൻ ഏതൊക്കെ ഗംഭീര മന്ത്രങ്ങൾ ചൊല്ലിയുണ്ടാക്കിയെടുത്ത പൂട്ടാണെങ്കിലും തന്റെ അമ്മയറിഞ്ഞാൽ തകർന്നടിയുന്നതേയുള്ളു ആ പൂട്ടിന്റെ ശക്തി എന്നോർത്തപ്പോൾ അവന്റെ പുച്ഛം ഇരട്ടിച്ചു.

ഓരോ തവണ അച്ഛൻ തന്റെ അമ്മയെ പ്രാപിക്കുമ്പോഴും ചോർന്നുകൊണ്ടിരിക്കുന്നത് തന്റെ അമ്മയുടെ ഊർജ്ജമാണെന്നും വെറുമൊരു ഏലസ് മാത്രമാണ് അമ്മയ്ക്ക് സംരക്ഷണമായുള്ളതെന്നും ഓർത്തപ്പോൾ അവന്റെ അമർഷം ഇരട്ടിച്ചു.

പണ്ട് മുത്തശ്ശനുണ്ടായിരുന്ന കാലത്ത് ഒരു ദിവസം അമ്മ നടുമുറ്റത്തു വിറച്ചു വിറച്ചു വീണതും മുത്തശ്ശൻ അങ്കലാപ്പോടെ ഓടി വന്ന് അമ്മയുടെ അരയിൽ സ്വർണ്ണത്തിന്റെ ഏലസ്സുണ്ടോ എന്ന് ശാരദേച്ചിയെ കൊണ്ട് നോക്കിപ്പിച്ചതും അതില്ലെന്ന് കണ്ട് മൂന്നു ദിവസം മുറിയടച്ചിരുന്നു പൂജ ചെയ്ത് ഏലസ്സ് കൊണ്ട് വന്നു കെട്ടിച്ചതും വിശ്വൻ ഓർത്തു. ഏലസ്സ് കെട്ടിയ ശേഷമാണ് അമ്മ കിടന്ന കിടപ്പിൽ നിന്നൊന്ന് എണീറ്റത് പോലും...! ആ സമയത്ത് അച്ഛൻ തൃശ്ശൂരിൽ പോയിരിക്കയായിരുന്നു...

ഇപ്പോൾ ആ സംഭവത്തിന്റെയെല്ലാം മറ്റൊരു വശം കാണാനാകുന്നുണ്ട്...

അതിൽ പിന്നെ ഒരിക്കലും വിശ്വനെ അച്ഛനോട് മുൻപത്തെപ്പോലെ സംസാരിക്കാനായില്ല. 'ശങ്കുണ്ണിയേട്ടാ'

💬 Comments

View all comments