0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 82.8K

എന്ന അമ്മയുടെ തേനൊലിപ്പിച്ച വിളി കേൾക്കുമ്പോൾ പുച്ഛത്തോടെ ചുണ്ടുകോട്ടാതിരിക്കാനായില്ല.

പിൽകാലത്ത് തന്റെ ഭാര്യയോടും മറ്റും തന്റെ ശങ്കുണ്ണ്യേട്ടനെ പറ്റി ആരാധനയോടെ സംസാരിക്കുന്ന അമ്മയെ കാണുമ്പോൾ, അത്‌ കേട്ട് അതിശയിക്കുന്ന ആളുകളെ കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുമായിരുന്നു.... 'ദമയന്തിപ്പൂട്ടിന്റെ ഒരു ശക്തിയേ... 😒😒😒'....

വെറും മന്ത്രത്തിന്റെ വീര്യം കൊണ്ട് മാത്രം ജനിച്ച കുട്ടി എന്നുള്ള അപകർഷതാബോധം പേറിയാണ് വിശ്വൻ കാലമിത്രയും ജീവിച്ചത്. അതിസുന്ദരിയായിരുന്ന തന്റെ അമ്മയെ ദുർമന്ത്രവാദത്തിലൂടെ സ്വന്തമാക്കിയതിലൂടെ തന്റെ അച്ഛൻ നഷ്ടപ്പെടുത്തിയ അമ്മയുടെ ചിന്താശേഷിയെ ഓർത്ത് സഹതപിച്ചായിരുന്നു അയാൾ മരണസമയം വരെ അമ്മയെ നോക്കി നിന്നത്.

അതുകൊണ്ടുതന്നെയായിരുന്നു തനിക്കുണ്ടായ രണ്ടു മക്കളോടും മുത്തശ്ശൻ പറഞ്ഞുതരുന്ന കുറുക്കുവഴികൾ ഒന്നും സ്വീകരിക്കരുതെന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഉപദേശിച്ചു കൊണ്ടിരുന്നത്.

ഇന്നിപ്പോൾ ഈ മുറിയിൽ കയറിയതും അച്ഛനെ ഓർമ വന്നത് കൊണ്ടൊന്നുമല്ല.

ചിലത് കണ്ടുപിടിക്കാനുണ്ടായിരുന്നു.

കുറച്ചധികം കഷ്ടപ്പെട്ടെങ്കിലും മുത്തശ്ശന്റെ പോലെ തന്റെ അച്ഛന്റെ 'ലോഗ്ബുക്കുകളും ' അയാൾക്ക് കണ്ടെത്താനായി. വർഷങ്ങളുടെ ക്രമത്തിൽ അടുക്കി വെച്ചിരിക്കുന്ന ആ എട്ടു പുസ്‌തകങ്ങളിൽ അയാൾ തിരഞ്ഞത് ഒരേയൊരു പേരു മാത്രമായിരുന്നു.

ഉള്ളതിൽ ഏറ്റവും പുതിയതെന്നു തോന്നിക്കുന്ന എട്ടാമത്തെ പുസ്തകത്തിന്റെ അവസാന പേജിൽ എഴുതിയിരുന്നത് അയാൾ തിരഞ്ഞ അതേ പേര് തന്നെയായിരുന്നു. മനസ്സിൽ വിചാരിച്ച പേര് അതു പോലെ തന്നെ കണ്ടെത്തിയിട്ടും എന്തോ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ അയാൾ വീണ്ടും വീണ്ടും വായിച്ചു നോക്കി....

" മൗര്യ - മകം - രതിമോഹന പൂജ!"

💬 Comments

View all comments