Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]
പൊള്ളൽ ഏറ്റതുപോലെ ദേവിക നിന്ന് പോയി.
ഏതോ വാതിൽ തന്റെ മുന്നിൽ കൊട്ടി അടയ്ക്കപ്പെട്ടപോലെ തോന്നി, അവൾ ദയീനമായി ആ ലാപ്ടോപ്പിനെ നോക്കി പോയി, അത് തന്നോട് മൂകമായി വിടപറയുന്നപോലെ അതോ തന്നെ നോക്കി പരിഹിസിച്ചു ചിരിക്കയാണോ.ഒന്ന് കൂടി കാളിങ് ബെൽ ശബ്ദിച്ച പിന്നെയും അതിന്റെ ഒപ്പം ആന്റി എന്ന നീട്ടി വിളിയും, ദേവിക അറിയാതെ ദാ വരുന്നു എന്ന് ഇത്തവണ പ്രതികരിച്ചു. പിന്നെ ഒരു കുട്ടിയെ എടുക്കുന്നതുപോലെ ലാപ്ടോപ്പ് എടുത്തു താഴേക്ക് വന്നു.
കതകു തുറന്നതും മേഘയുടെ ചിരിക്കുന്ന മുഖം മുന്നിൽ, ദേവികയും ഒരു മറുപടി ചിരി വരുത്തി അവളെ നോക്കി. "ആന്റിയെന്താ ഉറക്കമായിരുന്നോ " മേഘ ചോദിച്ചു, ദേവികയുടെ ഈ തണുപ്പൻ ഭാവവും മറ്റും കൊണ്ടാകും ഇങ്ങനെ ഒരു ചോദ്യം. " വെറുതെ ഒന്ന് കിടന്നതാ മോളെ " ദേവിക പ്രതികരിച്ചു. അപ്പോഴാണ് ദേവികയുടെ കയ്യിലെ ലാപ്ടോപ്പ് മേഘ കണ്ടത്.
"ഓ അവൾ ആന്റിയോട് പറഞ്ഞു അല്ലെ " മേഘ ചരിച്ചു കൊണ്ട് തുടർന്ന് " എന്നെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു, ലാപ് അവൾക്കു അത്യാവശ്യം ആയി വേണമെന്ന് " ദേവിക ചിരിച്ചുകൊണ്ട് നിന്ന് ഒന്നും പറയാൻ തോന്നിയില്ല. " ഇത്രയ്ക്കു അത്യാവശ്യമുള്ള സാധനം എടുക്കാൻ എന്താ മറക്കുന്നതെന്നു ഞാൻ ചോദിച്ചതാ പെണ്ണിനോട്, വെറുതെ ആന്റിയും എന്നെയും മിനക്കെടുത്താൻ അല്ലെ ആന്റി " ദേവിക ഒന്നും പറഞ്ഞില്ല. കയറി ഇരിക്കാൻ പോലും താൻ ഇതുവരെ പറയാത്തതിൽ ദേവികയ്ക്കു വിഷമം തോന്നി.
"കയറി വാ മോളെ, ഞാൻ ചായ ഇടാം " ദേവിക പറഞ്ഞു
💬 Comments
View all comments