0%

Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]

Author : Leo Oles Read All Parts 69.1K

കൊണ്ട് തിരിയാൻ ഭാവിച്ചതും, "അയ്യോ , സമയം ഇല്ല ആന്റി, ഈ ലാപ്ടോപ്പ് എനിക്ക് ജോവിനെ ഏൽപ്പിക്കണം, രാത്രി 8 മണിക്ക അവന്റെ ഫ്ലൈറ്റ് എന്ന് പറഞ്ഞു " ദേവിക ഒന്നും മനസ്സിലാകാതെ നിന്ന്. " അപ്പോൾ മോള് ഇന്ന് പോകുന്നില്ലേ " ദേവിക ചോദിച്ചു. "ഒന്നും പറയേണ്ട ആന്റി, ചേച്ചിയുടെ മക്കൾ ഇന്ന് UK യിൽ നിന്നും വരുന്നു,

എനിക്ക് സർപ്രൈസ് ആകട്ടെ എന്ന് വിചാരിച്ചു, കുറച്ചു മുൻപേയപ് വിളിച്ചു പറഞ്ഞത്, മൂന്നു ദിവസം അവർ എന്തൊക്കെയോ പ്ലാൻ ചെയ്തിരിക്കയാ" മേഘ തുടർന്ന് " അത് കൊണ്ട് 5 ദിവസം കൂടി ഞാൻ ലീവ് എടുക്കുന്ന കാര്യം ബോസ്സിനോട് ഒന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ അവളെ വിളിച്ചപ്പോഴാ ലാപ്ടോപ്പിന്റെ കാര്യം അവൾ പറഞ്ഞത്" മേഘ തുടർന്നു " അപ്പോൾ അവൾ ആണ്,

ജോവിന്റെ കയ്യിൽ കൊടുത്താൽ മതിയെന്ന് പറഞ്ഞത്" പെട്ടെന്നാണ് ദേവികയുടെ മനസ്സിൽ ആ പേര് പതിഞ്ഞത് 'ജോവിന്' Me&J . ദേവിക ശെരിക്കും ഞെട്ടി രണ്ടാമത് ആ പേര് കേട്ടപ്പോൾ. എത്ര ശ്രമിച്ചിട്ടും തന്റെ മുഖത്തിൽ നിന്നും അത് മറയ്ക്കാൻ ദേവികയ്ക്കു കഴിഞ്ഞില്ല, ശെരിക്കും അവൾ മേഘയുടെ മുന്നിൽ അങ്ങനെ തന്നെ ഏതാനും നിമിഷങ്ങൾ നിന്ന് പോയി, ഈ നിമിഷങ്ങൾ ധാരാളം ആയിരുന്നു മേഘയ്ക്കു ദേവികയുടെ മുഖത്തെ മാറ്റം വായിച്ചെടുക്കാൻ. "അയ്യോ ആന്റി പേടിക്കേണ്ട, ജോവിനെ എനിക്കും ശ്രുതിയ്ക്കും നന്നായി അറിയാം,

അവൻ നമ്മുടെ കോളേജിലെ രണ്ടു വര്ഷം ജൂനിയർ ആയി പഠിച്ചവനാ " മേഘ പറഞ്ഞു, പരിചയം ഇല്ലാത്ത ആളിന്റെ കയ്യിൽ ലാപ്ടോപ്പ്

💬 Comments

View all comments