Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]
കൊടുക്കുന്നു എന്ന് കേട്ടപ്പോൾ ഉള്ള പരിഭ്രാന്തി എന്ന് വിചാരിച്ചാണ് മേഘ പറഞ്ഞത്. സ്വയം നിയന്ത്രിച്ചു നോർമൽ ഭാവത്തിൽ വരൻ ദേവിക അങ്ങേയറ്റം ശ്രമം തുടർന്നെങ്കിലും പൂർണ്ണമായും വരുതിയിൽ വരുത്താൻ സാധിച്ചില്ല. ദേവികയുടെ ഈ ഭാവമാറ്റം മേഘയും ടെൻഷൻ ആക്കി. താൻ പറയാൻ പാടില്ലാത്ത എന്തെങ്കിലും പറഞ്ഞോ എന്നായി അവളുടെ ചിന്ത.
പെട്ടെന്ന് പോയാൽ മതിയെന്ന് അവൾക്കു തോന്നി. "എന്നാൽ ആന്റി ഞാൻ ......" മേഘ പറഞ്ഞതും ദേവിക ഒരു മൂളലോടെ പുറകോട്ടു പോയി കതകു അടയ്ക്കാൻ ഭാവിച്ചു. "അയ്യോ, ആന്റി ലാപ്ടോപ്പ് തന്നില്ല" പരിഭ്രമത്തോടെ മേഘ കൈ നീട്ടി. അപ്പോഴാണ് ലാപ്ടോപ്പ് താൻ കൊടുക്കാതെ തന്റെ കയ്യിൽ തന്നെ ഇരിക്കുന്നു എന്ന കാര്യം ദേവിക മനസ്സിലാക്കിയത്.
" എന്താ ആന്റി, മോളുടെ മറവി ആന്റിക്കും പിടിച്ചോ" ദേവികയുടെ ഈ സീരിയസ് ആയ ഭാവമാറ്റം ഒന്ന് കുറയ്ക്കാൻ മേഘ ഒരു തമാശ പോലെ പറഞ്ഞെങ്കിലും മാറ്റം ഒന്നും കാണാൻ സാധിച്ചില്ല. ഒരു കുഞ്ഞിനെ കൈ മാറുന്നതുപോലെ ദേവിക ലാപ്ടോപ്പ് മേഘയുടെ കയ്യിൽ ഏൽപ്പിച്ചു അങ്ങനെ തന്നെ നിന്നു . മേഘ പിന്നെ ഒന്നും മിണ്ടാതെ ലാപ്ടോപ്പ് വാങ്ങി തിരിഞ്ഞു നടന്നു. എന്തോ പ്രശ്നം ഉണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു.
ഞെട്ടലും നഷ്ടവും ഒരുമിച്ചു വരുമ്പോൾ ഉണ്ടാകുന്ന വികാരം എന്തെന്ന് ദേവിക അന്ന് ശെരിക്കും അറിഞ്ഞു. അവൾ മേഘ ഗേറ്റും കടന്നു പോകുന്നത് നോക്കി നിന്നു.
💬 Comments
View all comments