0%

Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]

Author : Leo Oles Read All Parts 69.1K

തെറ്റാകും, തനിക്കു അറിയാത്ത ഒരു വികാരം എങ്ങനെ തെറ്റാകും. ദേവികയ്ക്കു ഇപ്പോൾ എവിടെനിന്നോ ഒരു ആത്മവിശ്വാസം കിട്ടിയതുപോലെ അവൾ ശരീരം തളർച്ചയിൽ നിന്നും മാറി വരുന്നതുപോലെ തോന്നി.

തനിക്കറിയില്ല അതാണ് സത്യം, അറിയാത്തതിനെ തെറ്റെന്നും ശെരിയെന്നും വിളിക്കാൻ പറ്റില്ല, അറിയണം ഇന്നലെ അതിനെ നിർവചിക്കാൻ പറ്റു. അറിയണം എന്നുള്ളത് ഇപ്പോൾ ദേവികയുടെ ഒരേയൊരു പിടിവള്ളിയായി മാറി, അറിഞ്ഞാലേ തനിക്കു ഇനി ആശ്വസം കിട്ടാത്തൊള്ള എന്നതൊരു മന്ത്രം പോലെ അവളുടെ ഉപോധമനസ്സിൽ നിന്നും ഉരുവിടാൻ തുടങ്ങി. അതെ തനിക്കറിയണം ഒരു മന്ത്രത്തിന്റെ ശക്തിയിൽ ചില ഭ്രമം പിടിച്ച ഒരു ശരീരം പോലെ ദേവിക മുകളിലെയ്ക്ക് നടന്നു, ലാപ്ടോപ്പ് ആണ് അവളുടെ ലക്‌ഷ്യം, എല്ലാത്തിന്റെയും ഉത്തരം അതിലുണ്ട്.

ശെരിയും തെറ്റും എന്നതിനേക്കാളും താൻ അറിയാത്ത കാണാത്ത സത്യങ്ങൾ അറിയാൻ അവൾ വെമ്പൽ കൊണ്ടു. നമുക്ക് കാണാൻ സാധിക്കാത്ത വേറെ ലോകം വേറൊരു ഡിമെൻഷനിൽ നമ്മുടെ ഇടയിൽ ഉണ്ടെന്നു പണ്ടാരോ പറഞ്ഞത് അവൾ ഓർമ്മിച്ചു, അനഗ്നെ ഒരു ലോകം ആണ് തന്റെ മുന്നിൽ അനാവരണം ചെയ്യാൻ പോകുന്നത്, ഇവിടെ തെറ്റും ശെരിയും ഇല്ല, പുതിയ ലോകം, പുതിയ വികാരം, പുതിയ ഇഷ്ട്ടങ്ങൾ എല്ലാം തനിക്കു പുതിയത് മാത്രം.

ദേവിക ലാപ്ടോപ്പ് തുറന്നതും വീട്ടിലെ കാളിങ് ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു, ഏതുപെട്ടിയിൽ നിന്നും ഒരു ഭീകര സത്വം ചാടാൻ ശ്രമിക്കുമ്പോൾ പെട്ടി തിരിച്ചു അടയ്ക്കുന്ന വേഗതയിൽ ദേവിക ലാപ്ടോപ്പ് ശക്തിയായി അടച്ചു, കൈയ്ക്കൽ അതിൽ താങ്ങി ഒരു നിമിഷം നിന്ന് പോയി. പുറകെ ആന്റീ എന്ന മേഘയുടെ നീട്ടിയുള്ള വിളി വന്നതോട് കൂടി,

💬 Comments

View all comments