0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

അവൾ നുകരും, ആ അട്ടഹാസത്തിനു മുന്നിൽ പ്രകൃതിയും ഭയക്കും. ആ മുത്തശ്ശി കഥ കേട്ടുറങ്ങിയ പൈതൽ രാത്രിയിൽ തുറക്കുന്ന വാതിൽ ഭയത്തോടെ നോക്കി യക്ഷിയെ കണ്ടു പേടിക്കുന്ന പോലെ അനു എന്ന എൻ്റെ ജീവിതത്തിലെ യക്ഷി വാതിൽ തുറന്ന് അകത്ത് വരുന്നത് ഭയചകിതനായി ഞാൻ നോക്കി ഇരുന്നു.
അവൾ വന്നതും ഹരി മുങ്ങാൻ ഒരു ശ്രമം നടത്തി. അതു മനസിലാക്കിയ പോലെ അവൾ
അനു: അതേ ചേട്ടാ ഒന്നവിടെ നിന്നെ
ഹരി അവളെ നോക്കി നിന്നു
അനു : ഇമ്മാതിരി പരിപാടി ഒക്കെ എന്നു തൊടങ്ങി.
ഹരി : എന്ത്
അനു: Dr പെർമിഷൻ തന്നോ ഏട്ടനെ കൊണ്ടു പോവാൻ
ഹരി : അത് സോറി
അനു: താനൊന്നും പറയണ്ട ചെല്ല് പൊറത്തേക്കു പൊക്കോ
പോവല്ലേ എന്ന രീതിയിൽ ഞാനവനെ നോക്കി , എന്താ ചെയ്യാ എന്ന പോലെ അവനും
അനു : തന്നോടു പറഞ്ഞത് കേട്ടില്ലേ
സാമദ്രോഹി അവൻ പൊടിയും തട്ടി പോയി . എന്നെ ഈ യക്ഷിക്കു മുന്നിൽ ഇരയായി വിട്ടിട്ട് സ്വയം രക്ഷ നേടി. അനു അവൾ എനിക്കരികിൽ വന്നു .
അനു: ഏട്ടാ
ഞാൻ അവർക്ക് മറുപടി കൊടുക്കാൻ പറ്റിയ അവസ്ഥയിലല്ല. അവൾ മനസിൽ കണ്ടതെന്തെന്നറിയാതെ ഞാൻ വെന്തുരുകുകയാണ്. ഒരു വല്ലാത്ത മനോവേദന കൂട്ടു കൂടി വന്നതാണ്. പഴയതൊക്കെ മറന്നു തുടങ്ങിയതാണ് . അണഞ്ഞു തുടങ്ങിയ കനലുകൾ വീണ്ടും എരിയുകയാണ്, മന്ദമാരുതി പതിയെ ശ്രമിക്കുകയാണ്.
ഏട്ടാ
എന്താടി
ഞാനും കൂടി അവിടെ കിടക്കട്ടെ
അതൊന്നും ശരിയാവില്ല
ഒറ്റ വട്ടം , ഏട്ടൻ മറുത്തൊന്നും പറയരുത് .
എന്തോ അവളെ തടുക്കാൻ മനസ് കൊതിച്ചെങ്കിലും എനിക്കതിനായില്ല. എന്നിലെ മൗനം സമ്മതമായി കണ്ട് അവൾ എൻ്റെ വലതു ഭാഗത്ത് കിടന്നു. എൻ്റെ മാറിൽ തലവെച്ചു കിടന്നു.അവളുടെ കണ്ണുനീരിൻ്റ ചൂട് മാറിൽ പതിഞ്ഞപ്പോ എൻ്റെ മനസിലും ഒരു നോവു പടർന്നു.
എന്താടി കരയാണോ
മൗനം കുറച്ചു നേരം തളം കെട്ടി, ഞാനും ഒന്നും പറഞ്ഞില്ല കരയട്ടെ എന്നു കരുതി.
എന്നോട് പറയായിരുന്നു
അനു സംസാരിക്കാൻ തുടങ്ങി, മൗനത്തിൻ്റെ കുന്നിൻ ചെരുവുകൾ അവൾ തന്നെ നടന്നകലുകയാണ്.
എന്ത്
ആ കുട്ടിയുടെ കാര്യം
എടി അത്
പറഞ്ഞിരുന്നേ ഞാനിങ്ങനെ ആശിക്കില്ലായിരുന്നു.
നി എന്താടി പറയണത്
സത്യം, അന്നു ചെയ്തതൊക്കെ ഓർമ ഉള്ളതോണ്ട് പ്രതീക്ഷ ഇല്ലായിരുന്നു. ഈ അടുത്ത് എന്നോട് കൂട്ടൊക്കെ കൂടിയപ്പോ .

💬 Comments

View all comments