Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]
വെറുതെ മോഹിച്ചു
എടി നി
അതു പോട്ടെ നല്ല കുട്ടിയാ മോനെ അത്
അതെന്താ
ഈ ഹോസ്പിറ്റൽ മൊത്തം അറിയാ അതിനെ
എന്ത് അതെങ്ങനെ
ഇവിടുത്തെ സിനിയർ സൈക്രാട്ടിസ്റ്റ് തന്നെ പറഞ്ഞത് ഇവിടെ ഒന്നേ രണ്ട് മരണം നടക്കും അല്ലേ പ്രശ്നം ഒന്നുമില്ലാതെ രക്ഷപ്പെടുമെന്ന്
അതെന്താ
ടാ അവളെ നോക്കിയത് ആ ഡോക്ടറാ ലവ് ഡിപ്രഷനാ അവളുടെ ലവർ ഇവിടുണ്ട് എന്നും ഡോക്ടർ പറഞ്ഞു
അയാള് സംഭവാണല്ലോ
ഒന്നുടെ പറഞ്ഞിനി നി ചത്താ ആ പെണ്ണും ചാവുന്ന് .
അയ്യോ അതെനിക്ക് മുന്നെ അറിയാ
ടാ പൊട്ടാ നി എന്തു ധൈര്യത്തിലാ വാതിലു പോലും കുറ്റിടാതെ
അതിനെന്താ ഇപ്പോ
ഞാൻ വന്നതോണ്ട് വേറെ ആരേലും വന്നാ പ്രശ്നാവും. ഒന്നാമത് അത് പാരൻസിനെ നിർത്താൻ സമ്മതിച്ചില്ല രണ്ട് ആത്മഹത്യാ പ്രവണത അതോണ്ട് എല്ലാര ഒരു കണ്ണ് അവിടെ എപ്പോഴും ഉണ്ടാകും
അതു പോട്ടെ
ചിരിച്ചോ ചിരിച്ചോ നല്ല പെണ്ണിനെ തന്നെ അല്ലേ വളച്ചത്
ആര് ഞാനോ
ആ ഏട്ടൻ തന്നെ
അവൾ ആകാംക്ഷയിൽ എന്നെ തന്നെ നോക്കി.
നി എന്നെ ചിരിപ്പിക്കല്ലെ ഞാൻ അവളെ അല്ല അവൾ എന്നെയാ വളച്ചത് .
പിന്നെ അനുവിനെ കഥകൾ മൊത്തം പറഞ്ഞു കേൾപ്പിച്ചു.
അപ്പോ അതിൻ്റെയാ മോൻ ഈ കിടക്കുന്നത്
പിന്നല്ലാതെ
അവിടെ ചിരികൾ വിണ്ടും ഉയർന്നു. ഞാനും അനുവും ഞങ്ങളുടെ ആ പഴയ കൂട്ട് തിരിച്ചു പിടിച്ചു. മനസിൽ ഒരു കുറ്റബോധം ഉടലെടുത്തു അതവളോടു ഞാൻ തുറന്നു പറഞ്ഞു.
അനു ഞാനൊരു കാര്യം പറഞ്ഞാ വിഷമിക്കരുത്
എന്താ ഏട്ടാ
എടി ഞാൻ നിന്നെക്കുറിച്ച് എന്തൊക്കയാ ചിന്തിച്ചു കൂട്ടിയത്
ഉം എന്താ മോനെ
അത് ഞാനെങ്ങനാ പറയാ
പറയാൻ മടിക്കുന്ന എനിക്ക് അവൾ തന്നെ ധൈര്യം പകർന്നു.
എടി നീ ഡോക്ടർ ആണല്ലോ
അതെ അതിനെന്താ
അല്ലാ നീ വല്ല മരുന്നും കൊടുത്ത് വാവേനെ കൊല്ലോ എന്നു പേടിച്ചു
അവൾ പൊട്ടിച്ചിരിച്ചു കുറച്ചു നേരം . പിന്നെ എന്നെ നോക്കി ചിരിയടക്കാൻ പാടുപെട്ടു.
ശരിക്കും അതാ ചെയ്യേണ്ടത് ആ പാവം കൊച്ചിനെ എനിക്കിഷ്ടപ്പെട്ടു പോയി.
കളിയാക്കുന്ന പോലെ അവൾ പറഞ്ഞപ്പോ മനസു നിറഞ്ഞു .
ഏട്ടാ ഒരു കാര്യം മറന്നു
എന്താടി
നിത്യയെ വിളിക്കാൻ ഏടനോട് സംസാരിക്കണം എന്നു പറഞ്ഞിരുന്നു
അവൾ ഫോൺ എടുത്ത് നിത്യയെ വിളിച്ചു പിന്നെ എനിക്കു തന്നു
ഏട്ടാ
ആ വിളി
💬 Comments
View all comments