0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

മനസിനു പകർന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല
ഉം ഞാനൊന്നു മൂളി
നിൻ്റെ വായിലെന്താടാ കൊഴുക്കട്ടയോ
എൻ്റെ മനസ് ശരിക്കും നിറഞ്ഞത് ഇപ്പോഴാ എൻ്റെ കാന്താരി പെണ്ണ് പഴയ ഫോമിൽ തന്നെ
എന്താടി പുല്ലേ നിനക്ക് വേണ്ടത്
ചക്ക എന്തേ എടുക്കനുണ്ടോ
ചക്ക ഇല്ല ചന്തി ഇണ്ട് വേണാ
അയ്യോ ചളി ചളി
ആണോ
ഏട്ടാ
എന്താടാ
വേദന ഉണ്ടോ
അനങ്ങാൻ വയ്യ ഭയങ്കര വേദനയാ
ഞാൻ തട്ടി വിടുന്ന കള്ളം കേട്ട് അനു ചിരിക്കുവായിരുന്നു അപ്പോഴൊക്കെ
അനു ഇല്ലേ അവിടെ
ഇല്ല അവളൊരു നേഴ്സിൻ്റെ കൂടെ പോയി ഫോൺ എൻ്റെ തന്നു വിളിക്കാൻ
ആ പന്നി നാളെ വരട്ടെ കാല് ഞാൻ തല്ലി ഒടിക്കും
എന്തിനാ മാളു
അവൾ പറഞ്ഞതാ കൂട്ടിരിക്കും എന്ന് എന്നിട്ട് തെണ്ടാൻ പോയില്ലെ
അതു പോട്ടെ ടാ വിട്ടേക്ക്
ഇല്ല ഞാൻ വിടില്ല നാളെ ഞാൻ വരാ ഏട്ടന് കുട്ടിന്
എന്താടി
ഇല്ല ഏട്ടാ ഒറങ്ങാണ്ടെ എങ്ങനെ കൂട്ടിരിക്കണം എന്ന് ഞാൻ പഠിപ്പിക്കാ വല്യ ഡോക്ടർ വന്നിരിക്കുന്നു
നിന്നോട് ഡോക്ടർ നന്നായി ഒറങ്ങാൻ പറഞ്ഞതല്ലേ
അവളെ പഠിപ്പിച്ച ഡോക്ടറല്ലേ അയാക്ക് വിവരമില്ല
അവൾ കരയാൻ തുടങ്ങി' സംഗതി കൈവിട്ടെന്ന് ഒറപ്പായപ്പോ ഞാനുറക്കെ ചിരിച്ചു
എന്താടാ ചിരിക്കാൻ
ഞാൻ വെറുതേ കള്ളം പറഞ്ഞാ എനിക്ക് വേദന ഒന്നും ഇല്ല അനു ഇവിടെ തന്നെ ഉണ്ട് കൊടുക്കണോ
പോടാ പട്ടി, തെണ്ടി എനി എന്നെ വിളിക്കണ്ട
അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( തുടരും)

💬 Comments

View all comments