0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

മുന്നിൽ ഞാൻ മൂക്കും കുത്തി വീണു, അഭിമാനമൊക്കെ കാറ്റിൽ പറത്തി ഞാൻ സമ്മതിച്ചു. അനുവിൻ്റെ മുഖത്ത് സന്തോഷം കളിയാടി, ആ കണ്ണിലെ പ്രകാശത്തിൻ്റെ അർത്ഥം എനിക്കു മനസിലായില്ല. അതൊരു പ്രതിക്ഷയായിരുന്നു.
ആ കളിക്ക് സമ്മതിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, അറിയാതെ അഭി അവളും എന്നെ അതിലേക്ക് തള്ളിയിട്ടു. അഭിക്കാണ് ആദ്യം പൊത്താനുള്ള ഊഴം വിണത് ഞങ്ങൾ ഒളിക്കാൻ പോയി. അനു എൻ്റെ കൈ പിടിച്ച് കൊണ്ടു പറഞ്ഞു അടിപൊളി സ്ഥലം ഞാൻ കാട്ടിത്തരാ ഒരിക്കലും കണ്ടു പിടിക്കില്ല. അവളെ അനുകമിച്ച് ഞങ്ങൾ തട്ടിൽ പുറത്ത് കേറി. കൊറെ സാധനങ്ങൾ കുട്ടി ഇട്ടിട്ടുണ്ട് , പെട്ടിയ കസേര ചാക്ക്കെട്ട് അങ്ങനെ എന്തൊക്കയോ കുറച്ചു നേരം അങ്ങനെ ഇരുന്നു. ഞാൻ മനസിൽ കരുതി അവൾ ഇന്നും ഒരുങ്ങി തന്നെയാണ് ഇന്നലെ നടന്നതിൻ്റെ ബാക്കി ഇപ്പോ കാണാം ചുണ്ടുകൾ ഇണചേരുന്ന ഒരു ചുംബനം ഞാൻ പ്രതീക്ഷിച്ചിരുന്നു . അല്ല ആഗ്രഹിച്ചിരുന്നു അതിനായി എൻ്റെ മനസും ശരീരവും ഒരുങ്ങുമ്പോ ആയിരുന്നു അതു സംഭവിച്ചത് " അയ്യോ അമ്മേ ഈ ഏട്ടൻ ടാ വിടെ ടാ എന്താ ഏട്ടാ ഈ കാട്ടുന്നെ വേണ്ട എനിക്കിഷ്ടല്ലാ അമ്മേ ഓടി വാ അയ്യോ ആൻറി ഓടി വാ ഇതുമൊത്തം എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് വിളിച്ചു പറയുന്ന അവളെയാണ് ഞാൻ കണ്ടത്. അവൾ എഴുന്നേൽക്കാൻ തുനിഞ്ഞതും പാവാടയുടെ പകുതിയിൽ കുടുങ്ങിയ ആണി തടഞ്ഞു അവൾ ബലം കൊടുത്ത് എഴുന്നേറ്റതും അതു പകുതി കീറി പിന്നെ ഒന്നും നോക്കാതെ കൈ കൊണ്ടവൾ വലിച്ചു . പാവാട ത്തണിയിൽ നിന്നും വിട്ടതും അവളുടെ ബാലൻസ് നഷടമായി പൊട്ടിയ കസേരയിലേക്കു വീണു ഡ്രസിൻ്റെ അവിടെ അവിടായി കീറി കൂർത്ത ഭാഗം അവളുടെ ശരീരത്തിൽ തറച്ചിരുന്നു. എഴുന്നേറ്റതും വേദന കൊണ്ട് ആ കണ്ണുകൾ ചുവന്ന് നിറഞ്ഞൊഴുകിയിരുന്നു . അവൾ പടിയിറങ്ങിയപ്പോയാണ് എനിക്കും ബോധം വന്നത് ഞാനും അവളുടെ പിറകെ ഓടിയതും താഴത്ത് അമ്മയും മാമിയും അഭിയും . അനു നേരെ എൻ്റെ അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ കോലം പിന്നെ അവൾ നേരത്തെ വിളിച്ചു കൂവിയ വാക്കുകൾ അവരുറപ്പിച്ചു ബാക്കിയെല്ലാം . അനുവിനെ അമ്മ അടർത്തി മാറ്റിയപ്പോ അമ്മയുടെ കയ്യിൽ പടർന്ന രക്തം അതുകൂടി ആയപ്പോ അമ്മ അനുവിനെ വിട്ട് എൻ്റെ അടുത്തു വന്നു മുഖം അടച്ചൊന്നു തന്നു . എൻ്റെ കുട്ടിനെ നി

💬 Comments

View all comments