0%

Chapter Title : ഇതൾ 🍃 2 [Mayakannan]

**********

അവൾ വാഷ്റൂമിന്റെ ഡോർ വലിച്ചടച്ചു പോകുന്ന ആ ഒച്ചയോടെ കാന്റീനിലെ ചെറിയ ഇടം പെട്ടെന്ന് നിശബ്ദമായതുപോലെ തോന്നി. ചുറ്റും നിന്ന കുറച്ചുപേരുടെ നോട്ടം ഇപ്പോഴും എന്റെ നേരെ തന്നെയുണ്ട്.

കയ്യിലിരുന്ന ചതഞ്ഞ പേപ്പർ കപ്പുകൾ ഞാൻ അറിയാതെ ഒന്നുകൂടി ഞെരിച്ചു. എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു, ഒപ്പം ആളുകളുടെ മുന്നിൽ വെച്ച് അപമാനിതനായതിന്റെ ചൊരുക്കും.

"ഹരീ... വിട്ടുകളയെടാ,"

തോളിൽ തട്ടി അഭി ആ കപ്പുകൾ വാങ്ങി വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.

"കണ്ടില്ലേടാ അവളുടെ ഒരു അഹങ്കാരം. അറിയാതെ തട്ടിയതിന് ഞാൻ രണ്ടു വട്ടം സോറി ചോദിച്ചതാ. അതിനാണ് മൊത്തം ആണുങ്ങളെയും അടച്ചാക്ഷേപിച്ചുകൊണ്ട് പോയിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ആണുങ്ങളത്രേ!"

ഞാൻ അഭിയെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. എങ്കിലും എന്റെ ഉള്ളിലെ വിറയൽ വാക്കുകളിൽ ഉണ്ടായിരുന്നു.

"അളിയാ, ചൂടാവല്ലേ. ആ ഡ്രസ്സ് കണ്ടില്ലേ? അത്രയും നല്ലൊരു ഡ്രസ്സിൽ കാപ്പി മറിഞ്ഞു വീണപ്പോൾ അതിന്റെ സങ്കടത്തിലും ദേഷ്യത്തിലും പറഞ്ഞതായിരിക്കും. നീ വെറുതെ ഇതിന്റെ പേരിൽ മനസ്സ് മടുപ്പിക്കേണ്ട."

"അതിന് അവള് ഇങ്ങനെ കിടന്ന് തള്ളുന്നത് എന്തിനാടാ? ഞാനെന്താ മനപ്പൂർവ്വം കൊണ്ടുപോയി ഒഴിച്ചതാണോ? ആളുകളുടെ മുന്നിൽ വെച്ച് എന്നെ പുഴുങ്ങി തിന്നുന്നത് പോലെയായിരുന്നു അവളുടെ നോട്ടം."

"നീ അത് കാര്യമാക്കണ്ട. ഇങ്ങനെ ചില ടൈപ്പ് ആളുകളുണ്ട്, എന്തിനും ഏതിനും കുറ്റം കണ്ടെത്താൻ നടക്കുന്നവർ. അതവിടെ നിൽക്കട്ടെ, സമയം ഒൻപതേമുക്കാൽ ആയി.

നീയിങ്ങനെ ടെൻഷനായി നിന്നാൽ ഇന്റർവ്യൂന് കയറുമ്പോൾ പറയേണ്ട കാര്യങ്ങളൊക്കെ തലയിൽ നിന്ന് പോകും."

അഭി പറഞ്ഞപ്പോഴാണ് ഞാൻ കാര്യങ്ങളുടെ ഗൗരവത്തിലേക്ക് തിരിച്ചു വന്നത്. ഇന്നലെ രാത്രി ഊൺമേശയിൽ വെച്ച് അച്ഛൻ

💬 Comments

View all comments