Chapter Title : ഇതൾ 🍃 2 [Mayakannan]
പറഞ്ഞ വാക്കുകൾ എന്റെ മനസ്സിലേക്ക് ഇഴഞ്ഞു കയറി
‘സ്വന്തം കാലിൽ നിൽക്കാൻ നിനക്ക് പറ്റുമെങ്കിൽ നീ നിന്നോ. ഇല്ലെങ്കിൽ ഞാൻ വരയ്ക്കുന്ന വരയിൽ നീ നിൽക്കണം...'
അച്ഛന്റെ ആ വെല്ലുവിളി എന്നെ വീണ്ടും ഭയപ്പെടുത്തി. തോറ്റുകൊടുക്കാൻ പറ്റില്ല. വീട്ടുകാരുടെ മുന്നിൽ പോലും സ്വന്തം ഇഷ്ടത്തിന് ഒരു വിലയുമില്ലാതാകും. ഹരണികയെ കെട്ടി അച്ഛന്റെ ബിസിനസ്സിൽ കണക്കെഴുതി തീർക്കേണ്ട ഒന്നല്ല എന്റെ ജീവിതം.
അതിൽ നിന്നുള്ള ഒരേയൊരു മോചനം ഈ ഇന്റർവ്യൂവാണ്.
"ഞാനൊന്ന് മുഖം കഴുകീട്ടു വരാം,"
ഞാൻ അഭിയോട് പറഞ്ഞു.
സൈഡിലെ വാഷ് ബേസിനിൽ ചെന്ന് തണുത്ത വെള്ളം രണ്ടു തവണ മുഖത്തേക്ക് കോരിയൊഴിച്ചു. മുഖം തുടച്ച് കണ്ണാടിയിലേക്ക് നോക്കി ഞാൻ മനസ്സിൽ ഉറപ്പിച്ചു എനിക്ക് വേണ്ടത് ഈ ജോലിയാണ്, ബാക്കി ഒന്നിലും മനസ്സ് പതറരുത്.
ഞാൻ തിരികെ എത്തിയപ്പോൾ അഭി ലിഫ്റ്റിനടുത്ത് നിൽപ്പുണ്ടായിരുന്നു.
"ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ?"
അവൻ ചോദിച്ചു.
"ഇല്ലെടാ, ഞാൻ ഓക്കെയാണ്. വാ പോകാം."
ലിഫ്റ്റിന്റെ ബട്ടൺ അമർത്തി കാത്തുനിൽക്കുമ്പോഴും, അവളുടെ ആ തീക്കണ്ണുകളും പരിഹാസം നിറഞ്ഞ ചുണ്ടുകളും എങ്ങനെയോ എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. മൂന്നാം നില ലക്ഷ്യമാക്കി ലിഫ്റ്റ് ഉയരുമ്പോൾ എന്റെ നെഞ്ചിടിപ്പ് ക്രമത്തിലധികം കൂടാൻ തുടങ്ങി..
ലിഫ്റ്റിന്റെ വാതിൽ മൂന്നാം നിലയിലേക്ക് തുറന്നപ്പോൾ തന്നെ എന്റെ കണ്ണിൽ പതിഞ്ഞത് ഗ്ലാസ് പാർട്ടീഷനുകൾ വെച്ച് തിരിച്ച ആ വലിയ കോർപ്പറേറ്റ് ഫ്ലോറാണ്.
ശാന്തമായ അന്തരീക്ഷം. തണുപ്പിച്ച എയർകണ്ടീഷണറിന്റെ നേർത്തൊരു മൂളൽ മാത്രമേ അവിടെ കേൾക്കാനുള്ളൂ. ഇടനാഴി കടന്ന് ഞങ്ങൾ വെയിറ്റിംഗ് ഏരിയയിലേക്ക് ചെന്നപ്പോൾ അവിടെ ഏകദേശം പത്തോളം പേർ കയ്യിൽ ഫയലുകളുമായി ഇരിപ്പുണ്ടായിരുന്നു.
പലരും
💬 Comments
View all comments