0%

Chapter Title : ഇതൾ 🍃 2 [Mayakannan]

ടൈ കെട്ടി, സ്യൂട്ടിട്ട് ഫോണിൽ എന്തൊക്കെയോ ശ്രദ്ധയോടെ നോക്കുന്നു. അവരുടെ ആ പ്രൊഫഷണൽ ലുക്ക് കണ്ടപ്പോൾ എന്റെ നെഞ്ചിലൊരു പിടപ്പ് കയറിവന്നു.

"എടാ, നീ അവിടെ പോയിരിക്ക്. ഞാൻ റിസപ്ഷനിൽ ഒന്ന് ചോദിച്ചിട്ട് വരാം,"

അഭി എന്റെ തോളിലൊന്ന് തട്ടി കൗണ്ടറിലേക്ക് നടന്നു.

ഒരു കോണിലെ കുഷ്യൻ ചെയറിലേക്ക് ഞാൻ ഇരുന്നു. കയ്യിലെ ഫയലിൽ എന്റെ വിരലുകൾ അമർന്നു. മനസ്സ് വീണ്ടും അസ്വസ്ഥമാകാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണുകൾ പതുക്കെ അടച്ചു.

താഴെ കാന്റീനിൽ വെച്ചുണ്ടായ ആ സംഭവവും ആ പെൺകുട്ടിയുടെ കണ്ണുകളിലെ തീക്ഷ്ണമായ വെറുപ്പും തലച്ചോറിൽ നിന്ന് മായ്ച്ചുകളയാൻ ഞാൻ ആവതു ശ്രമിച്ചു.

ഇപ്പോൾ എന്റെ മുന്നിലുള്ളത് ഒരേയൊരു ലക്ഷ്യം മാത്രമാണ് ഈ ഇന്റർവ്യൂ. വീട്ടിലെ ആ വീർപ്പുമുട്ടലിൽ നിന്ന്, അച്ഛന്റെ ശാസനകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു കച്ചിത്തുരുമ്പ്.

"ഹരീ..."

അഭി എന്റെ അടുത്തേക്ക് വന്ന് തൊട്ടടുത്ത കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് ചെറിയൊരു ഗൗരവമുണ്ടായിരുന്നു.

"എന്താടാ? എന്തെങ്കിലും പ്രശ്നമുണ്ടോ?"

ഞാൻ ചോദിച്ചു.

"ഏയ്, അങ്ങനെയൊന്നുമല്ല. അകത്ത് പാനലിൽ രണ്ടുപേരുണ്ട്. മിസ്റ്റർ മാത്യൂസും മറ്റൊരു സീനിയർ ഡയറക്ടറും. നല്ല കർക്കശക്കാരാണെന്നാ അവിടെ നിന്നൊരു കാൻഡിഡേറ്റ് പറഞ്ഞത്.

ഒരുപാട് വളച്ചുകെട്ടി സംസാരിക്കാതെ, ചോദിക്കുന്നതിന് കൃത്യമായി, കോൺഫിഡന്റായി മറുപടി കൊടുത്താൽ മതി."

"മ്മ്..."

ഞാൻ ദീർഘമായി ഒന്ന് ശ്വാസമെടുത്ത് വിട്ടു.

കൃത്യം പത്ത് മണിക്ക് അകത്തെ ക്യാബിന്റെ വാതിൽ തുറന്നു. ആദ്യത്തെയാൾ അകത്തേക്ക് കയറിപ്പോയി. ഓരോ പത്ത് മിനിറ്റിലും ഓരോരുത്തർ അകത്തു കയറുന്നു, പലരും പതറിയ മുഖത്തോടെ തിരികെ ഇറങ്ങിപ്പോകുന്നു.

സമയം കടന്നുപോകുന്തോറും എന്റെ തൊണ്ട വീണ്ടും വരണ്ടു തുടങ്ങി.

💬 Comments

View all comments