0%

Chapter Title : ഇതൾ 🍃 2 [Mayakannan]

"ചെസ്റ്റ് നമ്പർ 14... ശ്രീഹരി ജയശങ്കർ!"

അറ്റൻഡറുടെ വിളി ഹാളിൽ മുഴങ്ങിയതും എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചതുപോലെ തോന്നി.

"ബെസ്റ്റ് ഓഫ് ലക്ക് അളിയാ... തകർക്ക്,"

അഭി ധൈര്യം തന്നു.

ഞാൻ എഴുന്നേറ്റു ഷർട്ടിന്റെ ചുളിവുകൾ ഒന്ന് നിവർത്തി. ഫയൽ നെഞ്ചോടു ചേർത്തുപിടിച്ച്, ആ തണുത്ത ഗ്ലാസ് ഡോറിന് മുന്നിലേക്ക് നടന്നു. വാതിലിൽ പതുക്കെ രണ്ടുതവണ മുട്ടി.

"എസ്, പ്ലീസ് കം ഇൻ..."

ഉള്ളിൽ നിന്ന് ഘനഗംഭീരമായ ഒരു ശബ്ദം കേട്ടു.

ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി. വിശാലമായ ക്യാബിൻ. എതിരെ നീളമുള്ള ഒരു മേശയ്ക്ക് പിന്നിലായി നരച്ച മുടിയും കണ്ണടയുമുള്ള പ്രായമായ ഒരാളും, തൊട്ടടുത്ത് മറ്റൊരു മധ്യവയസ്കനും ഇരിക്കുന്നു.

മുന്നിലെ നെയിം പ്ലേറ്റിൽ 'മാത്യൂസ് ചെറിയാൻ റീജിയണൽ ഹെഡ്' എന്ന് എഴുതിയിരുന്നു.

"ഗുഡ് മോർണിംഗ്, സർ..."

ഞാൻ ശാന്തമായി പറഞ്ഞു.

"ഗുഡ് മോർണിംഗ് ശ്രീഹരി, പ്ലീസ് ഹാവ് എ സീറ്റ്,"

മാത്യൂസ് സാർ മുന്നിലെ കസേരയിലേക്ക് വിരൽ ചൂണ്ടി.

"താങ്ക് യു, സർ,"

ഞാൻ കസേരയിലേക്ക് ഇരുന്നു, എന്റെ സർട്ടിഫിക്കറ്റ് ഫയൽ അവർക്ക് മുന്നിലേക്ക് നീക്കി വെച്ചു.

മാത്യൂസ് സാർ എന്റെ സിവിയിലൂടെ കണ്ണോടിച്ചു. ആ നിശബ്ദതയിൽ പേപ്പറുകൾ മറിയുന്ന ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"ശ്രീഹരി... അക്കാദമിക് റെക്കോർഡുകൾ എല്ലാം വളരെ മികച്ചതാണ്. പ്രൊജക്റ്റുകളും നന്നായി ചെയ്തിട്ടുണ്ട്,"

ഫയലിൽ നിന്ന് തലയുയർത്തി അദ്ദേഹം എന്നെ നോക്കി.

"പക്ഷേ, ഞങ്ങളുടെ ഈ റിക്രൂട്ട്മെന്റ് യുകെ പ്രോജക്റ്റുകളിലേക്കാണ്. സാധാരണയായി പ്രഷർ ഹാൻഡിൽ ചെയ്യാൻ കഴിയുന്ന ആളുകളെയാണ് ഞങ്ങൾ തിരയുന്നത്. പഠിച്ചിറങ്ങിയ ഉടനെ ഒരു ഫ്രഷർ എന്ന

💬 Comments

View all comments