Chapter Title : ഇതൾ 🍃 2 [Mayakannan]
നിലയിൽ, വിദേശത്തൊരു കമ്പനിയുടെ ജോലിഭാരം ശ്രീഹരിക്ക് താങ്ങാൻ പറ്റുമോ?"
ആ ചോദ്യം എന്നെ തളർത്തിയില്ല. എന്റെ മനസ്സിലേക്ക് വന്നത് അച്ഛന്റെ വെല്ലുവിളികളും എന്റെ സ്വപ്നങ്ങളുമായിരുന്നു. ശബ്ദം ഒട്ടും ഇടറാതെ, ഞാൻ പറഞ്ഞു.
"തീർച്ചയായും സർ. അക്കാദമിക്സിൽ ഞാൻ പഠിച്ച തിയറികൾ മാത്രമല്ല എന്റെ കൈമുതൽ. പഠനകാലത്ത് ഞാൻ ലീഡ് ചെയ്ത രണ്ട് ലൈവ് പ്രൊജക്റ്റുകളിലും ഡെഡ്ലൈനുകൾ വളരെ കടുപ്പമായിരുന്നു.
ഒരു ഫ്രഷർ എന്ന നിലയിൽ പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കാനുള്ള അഡാപ്റ്റബിലിറ്റിയും, എത്ര സമ്മർദ്ദമുണ്ടായാലും ജോലി ഭംഗിയായി തീർക്കാനുള്ള ആത്മാർത്ഥതയും എനിക്കുണ്ട്.
ആ ഒരു വിശ്വാസം എനിക്കുള്ളതുകൊണ്ടാണ് ഞാൻ ഈ ഇന്റർവ്യൂവിന് വന്നത് തന്നെ."
എന്റെ മറുപടി കേട്ട് രണ്ടുപേരും പരസ്പരം ഒന്ന് നോക്കി. അവരുടെ മുഖത്ത് നേരിയൊരു സംതൃപ്തി തെളിഞ്ഞതുപോലെ തോന്നി. അടുത്ത ഇരുപത് മിനിറ്റോളം എന്റെ സബ്ജക്റ്റിലെ പ്രധാന ഭാഗങ്ങളിൽ നിന്നും, ചില പ്രാക്ടിക്കൽ സിറ്റുവേഷൻസിൽ നിന്നും അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാൻ പരമാവധി ശാന്തനായി, ലോജിക്കലായി തന്നെ എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങൾ നൽകി.
ഒടുവിൽ, മാത്യൂസ് സാർ എന്റെ ഫയൽ പതുക്കെ മടക്കിവെച്ചു.
"വെൽ ഡൺ ശ്രീഹരി. നിങ്ങളുടെ കോൺഫിഡൻസും കമ്മ്യൂണിക്കേഷനും എനിക്ക് വളരെ ഇഷ്ടപ്പെട്ടു."
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിലൊരു ആശ്വാസത്തിന്റെ കുളിർമഴ പെയ്തു.
"പക്ഷേ ഒരു കാര്യമുണ്ട്,"
സാർ തുടർന്നു.
"റിസൾട്ട് ഞങ്ങൾ നേരിട്ട് അറിയിക്കില്ല. ഈ വീക്കെൻഡോടെ നിങ്ങളുടെ മെയിലിലേക്ക് ഔദ്യോഗികമായി വരും. സെലക്ട് ചെയ്യപ്പെടുകയാണെങ്കിൽ ഉടനെ യുകെയിലേക്ക് അയക്കില്ല. ആദ്യം ഞങ്ങളുടെ ഇവിടുത്തെ ബ്രാഞ്ചിൽ അഞ്ചു മാസത്തെ ട്രെയിനിംഗ് ഉണ്ടായിരിക്കും.
അതിൽ നിങ്ങളുടെ പെർഫോമൻസ് റിവ്യൂ
💬 Comments
View all comments