Chapter Title : ഇതൾ 🍃 2 [Mayakannan]
ചെയ്തതിനു ശേഷം മാത്രമേ യുകെ ഹെഡ് ഓഫീസിലേക്ക് വിസ പ്രോസസ്സ് ചെയ്ത് ഫൈനൽ പോസ്റ്റിംഗ് തരൂ.
ആ കണ്ടീഷൻ ശ്രീഹരിക്ക് ഓക്കെയാണോ?"
അഞ്ച് മാസം ഇവിടെ ട്രെയിനിംഗ് ഉണ്ടെങ്കിലും ലക്ഷ്യം യുകെ തന്നെയാണ്. അച്ഛന് മുന്നിൽ തലയുയർത്തി നിൽക്കാൻ ഇത്രയും മതി.
"യെസ് സർ, എനിക്ക് പൂർണ്ണ സമ്മതമാണ്. ആ ട്രെയിനിംഗ് എന്റെ സ്കിൽസ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്."
"ഗുഡ്. ദെൻ വെയിറ്റ് ഫോർ അവർ മെയിൽ. യു മേ ലീവ് നൗ,"
അദ്ദേഹം പുഞ്ചിരിയോടെ കൈ നീട്ടി.
"താങ്ക് യു സോ മച്ച്, സർ."
ഞാൻ ഷേക്ക്ഹാൻഡ് കൊടുത്ത് ഫയലുമെടുത്ത് എഴുന്നേറ്റു. ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് കടക്കുമ്പോൾ,
ഉള്ളിൽ കിടന്ന് ആളിക്കത്തിയ ആ തീ അപ്പാടെ അണഞ്ഞതുപോലെ തോന്നി. ഇത്രയും നേരം നെഞ്ചിൽ തങ്ങിനിന്ന ഭാരമൊക്കെ ഒഴിഞ്ഞുപോയിരിക്കുന്നു. ഇടനാഴിയിലെ കസേരയിൽ കാത്തിരുന്ന അഭിയുടെ അടുത്തേക്ക് നടക്കുമ്പോൾ എന്റെ ചുണ്ടിൽ അറിയാതെ തന്നെ ചെറിയൊരു ചിരി വിരിഞ്ഞിരുന്നു.
മുഖത്തെ ആ തെളിച്ചം കണ്ടതും അവൻ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു.
"എന്തായി അളിയാ?!"
"സീൻ ഒന്നുമില്ലെടാ, സംഭവം കട്ട ഈസി. ഞാൻ വിചാരിച്ചതിലും അടിപൊളിയായിട്ട് ചെയ്യാൻ പറ്റി."
തോളിൽ തട്ടി ഞാൻ പറഞ്ഞു.
"അടിപൊളി! അപ്പൊ യുകെ ഉറപ്പിച്ചല്ലേ?"
അഭി കണ്ണുവിടർത്തി ചോദിച്ചു.
"ഉടനെ അങ്ങനെ ഫ്ലൈറ്റ് കയറാൻ പറ്റില്ല. ഒരു കണ്ടീഷൻ ഉണ്ട്. റിസൾട്ട് അടുത്തയാഴ്ച മെയിലിൽ വരും. കിട്ടിയാൽ ആദ്യം അഞ്ചു മാസം ഇവിടുത്തെ ബ്രാഞ്ചിൽ ട്രെയിനിംഗ് ചെയ്യണം.
അത് കഴിഞ്ഞേ അവർ യുകെയിലേക്ക് വിസ പ്രോസസ്സ് ചെയ്യൂ."
"അതിനെന്താടാ! ആ
💬 Comments
View all comments