0%

Chapter Title : ഇതൾ 🍃 2 [Mayakannan]

അഞ്ചു മാസം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് തീരില്ലേ? എങ്ങനെയെങ്കിലും ആ ഗേറ്റ് കടന്നു കിട്ടിയാൽ പോരെ.,"

അവൻ ആശ്വാസത്തോടെ പറഞ്ഞു.

ഞങ്ങൾ ലിഫ്റ്റ് വഴി താഴത്തെ നിലയിലെത്തി, മെയിൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. പാർക്കിംഗ് ഏരിയയിലേക്ക് കടക്കുമ്പോഴാണ് ആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്.

കാന്റീനിൽ വെച്ച് വിഷയം ആയ ആ പെൺകുട്ടി.അല്ല താടക അങ്ങനെ വേണം അവളെ വിളിക്കാൻ.

ചുവപ്പ് ചുരിദാറിലെ കറ കുറച്ചൊക്കെ കഴുകിക്കളഞ്ഞിട്ടുണ്ടെങ്കിലും മുലയുടെ മുകളിലെ ആ പാട് നേരിയ രീതിയിൽ ഇപ്പോഴും കാണാം. അവൾ ഫോൺ ചെവിയിൽ വെച്ച് തിടുക്കത്തിൽ ഒരു വെള്ള സ്വിഫ്റ്റ് കാറിന്റെ അടുത്തേക്ക് നടക്കുകയായിരുന്നു.

"യെസ് സർ, ഐ ഹാവ് കളക്റ്റഡ് ഓൾ ദ ഫയൽസ്. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് തിരിക്കാം..."

ഗൗരവത്തിൽ സംസാരിച്ചുകൊണ്ട് അവൾ കാറിന്റെ ഡോർ തുറന്നു.

"ഡാ, അങ്ങോട്ട് നോക്ക്. ക്യാന്റീനിൽ വെച്ച് കലിപ്പായ ആ ഐറ്റം തന്നെ,"

അഭി എന്റെ കൈയ്യിൽ തട്ടി പതുക്കെ പറഞ്ഞു.

"മ്മ്... കണ്ടു,"

ഞാൻ അവളുടെ കാറിലേക്ക് ഒന്ന് നോക്കി.

"ഇന്റർവ്യൂവിന് വന്ന കാൻഡിഡേറ്റ് ഒന്നും അല്ലെന്ന് തോന്നുന്നു. എന്തോ ഒഫീഷ്യൽ കാര്യത്തിന് വന്നതാകും. മുഴുത്ത ജാഡയാണെങ്കിലും കാണാൻ നല്ല ലുക്കാല്ലേടാ?"

അഭി പതിയെ ചിരിച്ചു.

"അഹങ്കാരം കുറച്ചൊന്നുമല്ല. ലുക്ക് ഉണ്ടായിട്ട് എന്ത് കാര്യം, പെരുമാറാൻ പഠിക്കണം."

ഞാൻ പറഞ്ഞു. അവൾ കാർ റിവേഴ്സ് എടുത്ത് ഗേറ്റ് കടന്നു പോകുന്നത് വരെ ഞാനൊന്ന് നോക്കിനിന്നു.

ആ മുഖവും കണ്ണുകളിലെ ദേഷ്യവും വീണ്ടും എന്റെ മനസ്സിൽ മിന്നിമറഞ്ഞു.

അഭിയുടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ

💬 Comments

View all comments