Chapter Title : ഇതൾ 🍃 2 [Mayakannan]
രാവിലത്തെ ആ പേടിയൊന്നും എനിക്കുണ്ടായിരുന്നില്ല. അച്ഛന്റെ മുന്നിൽ തോറ്റുകൊടുക്കേണ്ടി വരില്ലെന്നൊരു ധൈര്യം ഉള്ളിൽ വന്നിരുന്നു.
വീടിന്റെ മുന്നിൽ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി.
"എടാ, നീ അകത്തേക്ക് കയറുന്നില്ലേ?”
ഞാൻ ചോദിച്ചു.
"ഇല്ലളിയാ, എനിക്ക് കടയിൽ കുറച്ചു തിരക്കുണ്ട്. അച്ഛൻ രാവിലെ വിളിച്ച് പറഞ്ഞതാ വേഗം ചെല്ലാൻ.. ഞാൻ വിളിക്കാടാ നിന്നെ"
"ശരിയെടാ, താങ്ക്സ് ഫോർ എവരിതിംഗ്."
അഭി ബൈക്ക് തിരിച്ച് വേഗത്തിൽ പോയി. ഞാൻ ഗേറ്റ് തുറന്ന് ഉമ്മറത്തേക്ക് നടന്നു. കോളിംഗ് ബെല്ലിൽ വിരലമർത്താൻ തുടങ്ങിയപ്പോഴേക്കും മുൻവാതിൽ പകുതി തുറന്നുകിടക്കുന്നത് കണ്ടു.
അകത്തേക്ക് കാലെടുത്തു വെച്ചതും ഹാളിൽ നിന്ന് മേമയുടെ ശബ്ദം കേട്ടു.
"ആഹാ... എന്റെ സുന്ദരക്കുട്ടൻ വന്നോ!"
സോഫയിൽ ഇരുന്ന് ടിവി കാണുകയായിരുന്ന മേമ ചാടിയെഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നിറയെ സ്നേഹവും ആകാംഷയും. രാവിലെ തൊട്ട് എന്റെ കാര്യവും ആലോചിച്ച് ഇവിടെത്തന്നെ ഇരിപ്പായിരുന്നെന്ന് ആ മുഖം കണ്ടാൽ അറിയാം.
"എങ്ങനെയുണ്ടായിരുന്നുടാ ഇന്റർവ്യൂ? ചോദ്യങ്ങളൊക്കെ ചോദിച്ചോ? നീ നന്നായിട്ട് പറഞ്ഞോ?"
മേമ എന്റെ കയ്യിലെ ഫയൽ വാങ്ങി ടീപ്പോയിയിലേക്ക് വെച്ചുകൊണ്ട് അടുപ്പിച്ച് ചോദ്യങ്ങൾ ചോദിച്ചു.
"മേമേയൊന്ന്... ശ്വാസം വിട്. ഞാൻ പറയാം,"
ഞാൻ ചിരിച്ചുകൊണ്ട് മേമയുടെ തോളിൽ പിടിച്ചു.
"ഇന്റർവ്യൂ അടിപൊളിയായിരുന്നു. അവർ ചോദിച്ചതിനൊക്കെ ഞാൻ കൃത്യമായി മറുപടി കൊടുത്തു. അവർക്ക് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്."
" എന്റെ ദൈവമേ... സത്യമാണോടാ?"
മേമയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
എന്റെ കവിളിൽ രണ്ടു കൈയും വെച്ച് മേമ ഒന്ന് തലോടി.
"എനിക്കറിയാമായിരുന്നു എന്റെ കുട്ടി ജയിക്കുമെന്ന്."
"ഇനിയിപ്പോ നാളായാണോ അതോ മറ്റന്നാൾ ആണോ കെട്ടിയൊരുങ്ങി
💬 Comments
View all comments