Chapter Title : ഇതൾ 🍃 2 [Mayakannan]
പോകുന്നെ?"
ഡൈനിങ് റൂമിൽ നിന്ന് കൈയിലൊരു തുണിയുമായി അമ്മ അങ്ങോട്ട് വന്നു.
ഇന്നലത്തെ വഴക്കിന്റെ ആ കടുപ്പം അമ്മയുടെ മുഖത്ത് ഇപ്പോഴും മാറിയിട്ടില്ല. എങ്കിലും എന്റെ കാര്യം അറിയാനുള്ള ഒരു വ്യഗ്രത അമ്മയുടെ കണ്ണുകളിലും ഉണ്ടായിരുന്നു.
"നീ വെറുതെ ഇടങ്കോലിടാതെ ദേവികേ,"
മേമ അമ്മയെ നോക്കി പറഞ്ഞു.
"അവൻ നന്നായിട്ട് ചെയ്തു എന്ന് പറഞ്ഞില്ലേ. ബാക്കി കൂടി കേൾക്കട്ടെ."
"അല്ല, ജോലി കിട്ടിയോ ഇല്ലയോ എന്ന് പറ. അല്ലാതെ വെറുതെ വഴിപോക്കരുടെ വാക്ക് കേട്ട് തുള്ളിച്ചാടാൻ ഇവിടെ ആർക്കും നേരമില്ല,"
അമ്മ ഡൈനിങ് ടേബിൾ തുടച്ചുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു.
ഞാൻ സോഫയിലേക്ക് ചാരിയിരുന്നു.
"ജോലി കിട്ടുമോ ഇല്ലയോ എന്നുള്ള ഫൈനൽ റിസൾട്ട് ഈ ആഴ്ച തന്നെ മെയിലിൽ വരും അമ്മേ. സെലക്ഷൻ കിട്ടിയാൽ ഉടനെ ലണ്ടനിലേക്ക് വിടില്ല.
അഞ്ചു മാസം ഇവിടുത്തെ ഓഫീസിൽ ട്രെയിനിംഗ് ഉണ്ട്. അത് കഴിഞ്ഞിട്ടേ ഫൈനൽ പോസ്റ്റിംഗ് യുകെയിലേക്ക് തരൂ."
"കണ്ടോ... അതാ ഞാൻ പറഞ്ഞത്,"
അമ്മ കൈയിലെ തുണി മേശപ്പുറത്തേക്ക് ഇട്ടു.
"നേരെ ചൊവ്വേ ഒരു ജോലിയുമില്ല, ശമ്പളവുമില്ല. ഇനിയും അഞ്ചു മാസം ഇവിടെ ട്രെയിനിംഗ് എന്നും പറഞ്ഞു നടക്കണം. എന്നിട്ട് അവന്മാര് യുകെയിൽ വിടുമെന്ന് എന്താ ഉറപ്പ്?
നിന്റെയൊരു മണ്ണാങ്കട്ടയിലെ യുകെ! അച്ഛൻ ഇന്നലെ പറഞ്ഞത് നീ കേട്ടതല്ലേ? സ്വന്തമായിട്ട് ഒരു വരുമാനവും ഉണ്ടാക്കാതെ വെറുതെ കിട്ടാത്ത സ്വപ്നങ്ങളുടെ പിന്നാലെ പോയി കുടുംബക്കാരുടെ മുന്നിൽ നാണം കെടാനാണോ നിന്റെ ഭാവം?"
അമ്മയുടെ വാക്കുകൾ വീണ്ടും മുറിവേൽപ്പിക്കാൻ തുടങ്ങിയതും മേമ ഇടയിൽ കയറി.
"നീ ഒന്ന് നിർത്തെടി!"
മേമ അമ്മയ്ക്ക് നേരെ
💬 Comments
View all comments