0%

Chapter Title : ഇതൾ 🍃 2 [Mayakannan]

കൈ ചൂണ്ടി.

"ഒരു വലിയ കമ്പനിയിൽ കയറുമ്പോൾ ആദ്യം കുറച്ചു മാസം ട്രെയിനിംഗ് ഒക്കെ കാണും. അതൊക്കെ എല്ലാ ജോലിക്കും ഉള്ളതല്ലേ? അല്ലാതെ കേറിയ ഉടനെ ആരെങ്കിലും അവനെ ഫ്ലൈറ്റിൽ കയറ്റി വിടുമോ?

അവൻ പഠിച്ചതിന് പറ്റിയൊരു വഴി അവനായിട്ട് ഉണ്ടാക്കി എടുക്കാൻ നോക്കുമ്പോൾ കൂടെ നിൽക്കാൻ പറ്റിയില്ലെങ്കിലും കുറ്റപ്പെടുത്താതിരുന്നൂടെ നിനക്ക്?"

"നീ അവനെ ഇങ്ങനെ തലയിൽ കേറ്റി വെച്ചോ ദിവ്യേ,"

അമ്മ ദേഷ്യത്തിൽ പറഞ്ഞു.

"ശങ്കരേട്ടൻ വന്നിട്ട് ബഹളം വെക്കുമ്പോൾ നീ കാണില്ലല്ലോ ഇവിടെ. തറവാട്ടിൽ നിന്ന് സിദ്ധാർതും രോഹിണിയും കൂടി ഈ കല്യാണക്കാര്യം ചോദിച്ചു വരുമ്പോൾ ഞാൻ എന്ത് സമാധാനം പറയും?

ഇവന്റെ ഈ അഞ്ചു മാസത്തെ ട്രെയിനിംഗും നോക്കി ഹരണിക കാത്തിരിക്കണമെന്നാണോ?"

"കാത്തിരിക്കാൻ പറ്റില്ലെങ്കിൽ അവൾ വേറെ ആരെയെങ്കിലും കെട്ടിക്കോട്ടെടി!"

മേമ വിട്ടുകൊടുക്കാതെ പറഞ്ഞു.

"അവളുടെ വാശിയും തറവാട്ടുകാരുടെ വാക്കും തീർക്കാൻ ഇവന്റെ ഭാവി കളഞ്ഞു കുളിക്കാൻ പറ്റില്ല. അവൻ സ്വന്തം ഇഷ്ടത്തിന് ജീവിക്കട്ടെ."

അമ്മയും മേമയും തമ്മിലുള്ള ആ സംസാരം പതിയെ വലിയൊരു തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു.

ടീപ്പോയിയിൽ കിടന്ന് എന്റെ ഫോൺ ശബ്ദിച്ചപ്പോൾ ഞങ്ങൾ മൂന്നുപേരുടെയും നോട്ടം ഒരുപോലെ അങ്ങോട്ടേക്ക് നീണ്ടു. സ്ക്രീനിൽ 'ഹരണിക' എന്ന പേര് തെളിഞ്ഞു കിടക്കുന്നത് കണ്ടതും അമ്മയുടെ മുഖത്തെ ഗൗരവം പതുക്കെ അയഞ്ഞു.

"ഹരണികയാടാ... കോൾ എടുക്ക്,"

അമ്മ പതുക്കെ പറഞ്ഞു.

ഒരു നെടുവീർപ്പോടെ ഞാൻ ഫോണെടുത്ത് സ്വൈപ്പ് ചെയ്തു ചെവിയിലേക്ക് വെച്ചു.

"ഹലോ..."

"ഹരീ... വീട്ടിലെത്തിയോടാ നീ?"

മറുതലയ്ക്കൽ നിന്ന് വളരെ സ്വാഭാവികമായ ആ ശബ്ദം കേട്ടു.

"ആഹ്, ഇപ്പൊ എത്തിയിട്ടേയുള്ളൂ,"

ഞാൻ ഒഴുക്കൻ

💬 Comments

View all comments