0%

Chapter Title : ഇതൾ 🍃 2 [Mayakannan]

മട്ടിൽ മറുപടി നൽകി.

"രാവിലെ ആന്റിയെ വിളിച്ചപ്പോഴാ നീ പാളയത്ത് ഇന്റർവ്യൂവിന് പോയ കാര്യം പറഞ്ഞത്. എങ്ങനെയുണ്ടായിരുന്നുടാ? അവർ എന്തെങ്കിലും പറഞ്ഞോ?"

അവളുടെ ചോദ്യങ്ങളിൽ എന്നെക്കുറിച്ചുള്ള ആത്മാർത്ഥമായൊരു ആകാംഷയുണ്ടായിരുന്നു.

"കുഴപ്പമില്ലായിരുന്നടി. റിസൾട്ട് അടുത്തയാഴ്ച മെയിലിൽ വരും, അത്രയേ ഇപ്പോൾ പറയാൻ പറ്റൂ."

"അടിപൊളി! നിനക്ക് കിട്ടും ഹരീ, എനിക്ക് ഉറപ്പാ,"

അവളൊന്ന് ചിരിച്ചു.

"അതിരിക്കട്ടെ... ഇന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം, അല്ലെങ്കിൽ നമുക്കൊന്ന് പുറത്ത് കറങ്ങാൻ പോയാലോ? പാർക്കിലോ അല്ലങ്കിൽ ബീച്ചിലോ എവിടെയെങ്കിലും?

കുറെ നാളായില്ലേ നമ്മൾ രണ്ടുപേരും ഒന്നിച്ച് എവിടെയെങ്കിലും പോയിട്ട്."

ഹരണിക അങ്ങനെ ചോദിച്ചതിൽ ഒരു തെറ്റുമില്ല. കുട്ടിക്കാലം മുതലേ വീട്ടുകാർ അവളുടെ മനസ്സിൽ വെച്ചു കൊടുത്ത സ്വാതന്ത്ര്യമാണ്. പക്ഷേ, ഇപ്പോൾ അവളുടെ കൂടെ കറങ്ങാൻ പോയാൽ അത് അവൾക്ക് വീണ്ടും വെറുതെ പ്രതീക്ഷ കൊടുക്കലാകും.

പോരാത്തതിന് ഇന്റർവ്യൂ കഴിഞ്ഞുള്ള ഒരുതരം ആലസ്യവും എന്റെ ശരീരത്തിലുണ്ടായിരുന്നു.

"ഇല്ല ഹരണി.... ഞാൻ വരുന്നില്ല. രാവിലെ തൊട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടിയതിന്റെ നല്ല ക്ഷീണമുണ്ട്. എനിക്ക് കുറച്ചുനേരം കിടക്കണം. നീ കോളേജ് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പൊക്കോ,"

ഞാൻ തീർത്തു പറഞ്ഞു.

മറുതലയ്ക്കൽ പെട്ടെന്ന് ഒരു നിമിഷത്തെ നിശബ്ദത പടർന്നു. എന്റെ ശബ്ദത്തിലെ ആ അകൽച്ച അവൾക്ക് മനസ്സിലായിട്ടുണ്ടാകും.

"വെറുതെ ഒന്ന് സംസാരിച്ചിരിക്കാമെന്ന് കരുതിയാ ഞാൻ ചോദിച്ചത്. ശരി... നിനക്ക് വയ്യെങ്കിൽ നിർബന്ധിക്കുന്നില്ല. ഞാൻ വെക്കുവാ."

മറുപടിക്ക് കാത്തുനിൽക്കാതെ അവൾ കോൾ കട്ട് ചെയ്തു. ഞാൻ ഫോൺ തിരികെ ടീപ്പോയിയിലേക്ക് വെച്ചു.

"എന്താടാ അവൾ പറഞ്ഞത്?"

അമ്മ ചോദിച്ചു.

"വൈകുന്നേരം പുറത്തോട്ട് എങ്ങാനും പോകാമോ

💬 Comments

View all comments