Chapter Title : ഇതൾ 🍃 2 [Mayakannan]
എന്ന് ചോദിച്ചതാ. എനിക്ക് വയ്യാത്തോണ്ട് പറ്റില്ലെന്ന് പറഞ്ഞു."
അമ്മ കൈയിലെ തുണി മടക്കിവെച്ച് എന്നെ നോക്കി. മുഖത്ത് വലിയ ദേഷ്യമൊന്നുമില്ലെങ്കിലും ആ കണ്ണുകളിൽ ചെറിയൊരു അതൃപ്തി വ്യക്തമായിരുന്നു.
"നീ എന്തിനാടാ അവളോട് എപ്പോഴും ഇങ്ങനെ വെറുപ്പിച്ചു സംസാരിക്കുന്നത്? നിന്നെ വിളിച്ചിട്ട് കിട്ടാത്തോണ്ട് രാവിലെ നീയിറങ്ങിയത് മുതൽ അവൾ ഓരോ പത്തു മിനിറ്റിലും വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു നീ എത്തിയോ, ഇന്റർവ്യൂ കഴിഞ്ഞോ എന്നൊക്കെ."
"അമ്മേ, ഞാൻ മോശമായിട്ടൊന്നും പറഞ്ഞില്ലല്ലോ. എനിക്ക് വയ്യ, അതുകൊണ്ട് വരുന്നില്ല എന്നല്ലേ പറഞ്ഞുള്ളൂ. ഇല്ലാത്ത സ്നേഹം അഭിനയിച്ച് നടക്കാനൊന്നും എനിക്കറിയില്ല?"
"അഭിനയിക്കാനല്ല ഹരീ നിന്നോട് പറയുന്നത്,"
അമ്മ ശബ്ദം അല്പം താഴ്ത്തി, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെ പറഞ്ഞു.
"അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്.. അവളുടെ വീട്ടുകാരും അങ്ങനെ തന്നെയാണ് ഉറപ്പിച്ചു വെച്ചിരിക്കുന്നത്. ശങ്കരേട്ടൻ വന്ന് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നീ എന്താ മറുപടി പറയാൻ പോകുന്നത്?
അവളോട് ഇങ്ങനെ മുഖംതിരിച്ചു നിന്നതുകൊണ്ട് ഈ പ്രശ്നം തീരില്ലല്ലോ."
അമ്മ വീണ്ടും ആ പഴയ വിഷയത്തിലേക്ക് വരുന്നത് കണ്ടപ്പോൾ മേമയ്ക്ക് അവിടെ വെറുതെയിരിക്കാൻ കഴിഞ്ഞില്ല.
"ദേവികേ, അവൻ ഇപ്പൊ കയറി വന്നതേയുള്ളൂ,”
മേമ ശാന്തമായി പറഞ്ഞു.
"അവനൊരു ഗ്ലാസ് വെള്ളം കൊടുക്കുന്നതിന് പകരം നീ ഇതിന്റെ ഇടയിലേക്ക് വീണ്ടും ആ കല്യാണക്കാര്യം വലിച്ചിടേണ്ട കാര്യമുണ്ടോ? അവന് ഇഷ്ടമില്ലെന്ന് മുന്നേ പറഞ്ഞതല്ലേ.
പിന്നെയും പിന്നെയും എന്തിനാ നീ അവനെ ആ കുട്ടിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നത്?"
"ദിവ്യേ, നിനക്ക് കാര്യങ്ങളുടെ കിടപ്പറിയാത്തതുകൊണ്ടാ,"
അമ്മ മേമയെ നോക്കി നെടുവീർപ്പിട്ടു.
"നാളെ കുടുംബക്കാർക്കിടയിൽ ഉത്തരം പറയേണ്ടി വരുന്നത് ഞാനാണ്. എന്റെ
💬 Comments
View all comments