Chapter Title : ഇതൾ 🍃 2 [Mayakannan]
ആങ്ങളയോട് ഞാൻ എന്ത് പറയും? ഇവന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് ഇവൻ നേരെ ചൊവ്വേ തുറന്നു പറയുകയുമില്ല.
യുകെ എന്ന് പറഞ്ഞ് ഇപ്പോഴും നടക്കുവാ. അതാ ഞാൻ ചോദിച്ചത്."
"എന്റെ മനസ്സിലുള്ളത് ഞാൻ പലവട്ടം പറഞ്ഞതാ അമ്മേ,"
ഞാൻ സോഫയിൽ നിന്നെഴുന്നേറ്റു.
"ഹരണികയെ എനിക്ക് ഇഷ്ടമില്ലെന്ന് മാത്രമല്ല , അവളെ ഒരു ഭാര്യയായി കാണാനും എനിക്ക് കഴിയില്ല. എനിക്ക് ചേർന്ന ഒരാളല്ല അവൾ. ആളുകൾക്ക് വാക്ക് കൊടുത്തു എന്നതിന്റെ പേരിൽ എന്റെ ജീവിതം അടിയറവ് വെക്കാൻ എന്നെക്കൊണ്ട് പറ്റില്ല.
ഈ ജോലി ശരിയായാൽ ഞാൻ ഇവിടുന്ന് പോകും.."
അത്രയും പറഞ്ഞിട്ട് ഞാൻ ആരോടും ഒന്നും പറയാതെ എന്റെ മുറിയിലേക്ക് നടന്നു. അമ്മ പിന്നിൽ നിന്ന് എന്തോ പറയാൻ തുടങ്ങിയെങ്കിലും മേമ അമ്മയെ തടയുന്നത് ഞാൻ കണ്ടു.
മുറിയിൽ കയറി വാതിലടച്ച് ഞാൻ കട്ടിലിലേക്ക് കിടന്നു. ഫാനിന്റെ നേർത്ത കാറ്റിലും ഉള്ളിൽ ചെറിയൊരു അസ്വസ്ഥത നീറുന്നുണ്ടായിരുന്നു. ഹരണികയുടെ ആ നിരാശ നിറഞ്ഞ ശബ്ദം മനസ്സിൽ കിടന്നു കറങ്ങി.
അവളോട് അല്പം പരുക്കനായി സംസാരിക്കേണ്ടി വന്നതിൽ ചെറിയൊരു കുറ്റബോധം തോന്നിയെങ്കിലും, ഇതിലും നല്ലത് ഇതൊക്കെ ഇവിടെത്തന്നെ അവസാനിക്കുന്നതായിരുന്നു.
അച്ഛൻ വരാൻ ഇനി രാത്രിയാകും. രാത്രിയിലെ സംസാരം എങ്ങനെയായിരിക്കും എന്നോർത്ത് മനസ്സ് വീണ്ടും ഭാരപ്പെട്ടു തുടങ്ങി. ആ ചിന്തകൾക്കിടയിലേക്ക് എപ്പോഴോ എന്റെ കണ്ണുകൾ താനേ അടഞ്ഞുപോയി..
കണ്ണുതുറക്കുമ്പോൾ സമയം ആറുമണി കഴിഞ്ഞിരുന്നു. മുടിയിഴകളിലൂടെ പതുക്കെ വിരലോടിക്കുന്ന മേമയുടെ ആ സ്നേഹസ്പർശമാണ് എന്നെ ആ നിദ്രയിൽ നിന്നുണർത്തിയത്. ശരീരത്തിലെ സകല ക്ഷീണവും അലിയിച്ചുകളയുന്നൊരു സാന്ത്വനമായിരുന്നു ആ തലോടലിന്.
എന്റെ നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ
💬 Comments
View all comments