Chapter Title : ഇതൾ 🍃 2 [Mayakannan]
തന്നുകൊണ്ട്, രാത്രി അച്ഛൻ വരുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നും അനുസരണയുള്ള കുട്ടിയായി ഇരിക്കണമെന്നും മേമ ഓർമ്മിപ്പിച്ചു. സ്വന്തം ഇഷ്ടമില്ലാതെ ഇവിടെ ആരും എന്റെമേൽ ഒന്നും അടിച്ചേൽപ്പിക്കില്ലെന്നും, മനസ്സിൽ ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്താൽ മതിയെന്നും ഉറപ്പുനൽകി, ഒരു നെടുവീർപ്പോടെ മേമ സ്വന്തം വീട്ടിലേക്ക് തിടുക്കത്തിൽ പടിയിറങ്ങിപ്പോയി.
ഇരുട്ടിവീഴുമ്പോഴേക്കും കുടിച്ച് ബോധമില്ലാതെ വീട്ടിലെത്തുന്ന രാജീവ് ചെറിയച്ഛനെ ഓർത്തായിരുന്നു ആ ധൃതി. പാവം മേമ... ആ രൂപം അകന്നുപോകുന്നത് നോക്കിനിൽക്കുമ്പോൾ നെഞ്ചിൽ കനലടങ്ങാത്തൊരു വേദന പടരുകയായിരുന്നു.
ഈ സദാചാരവും കുടുംബമഹിമയും കൊട്ടിഘോഷിക്കുന്ന വീട്ടുകാർ തന്നെയാണ് മേമയുടെ ജീവിതം ഇല്ലാതാക്കിയത്. എവിടെയോ കുടിച്ചു പെറുക്കി നടന്നിരുന്ന ഒരാളുടെ തോളിലേക്ക് മേമയെ വലിച്ചുകെട്ടിവെച്ചവർ!
അന്ന് സ്വന്തമായി അഭിപ്രായങ്ങളില്ലാത്ത വെറുമൊരു യന്ത്രത്തെപ്പോലെ വീട്ടുകാരുടെ ചൊൽപ്പടിക്ക് നിന്നതിന്റെ ഫലമാണ് ഇന്നനുഭവിക്കുന്ന ഈ നരകം. പണ്ട് മേമയ്ക്ക് ഒരാളോട് ഇഷ്ടമുണ്ടായിരുന്ന കാര്യം പലപ്പോഴും എന്നോട് പങ്കുവെച്ചിട്ടുണ്ട്.
വിവാഹം ഉറപ്പിച്ച അന്ന് രാത്രി മേമയെയും കൂട്ടി പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുപോകാൻ അയാൾ വന്നിരുന്നതാണ്. എന്നാൽ അയാൾ താഴ്ന്ന ജാതിക്കാരനാണെന്ന കാരണത്താൽ, മകൾ കൂടെപ്പോകുമെന്നു ഭയന്ന് അമ്മമ്മ ദേവകി കിണറ്റിൽ ചാടി മരിക്കാൻ നോക്കി.
ഒടുവിൽ സ്വന്തം അമ്മയുടെ ജീവനോർത്ത് ആ സ്നേഹം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെണ്ണിന്റെ ഗതികേടായിരുന്നു അത്. ഇന്ന് ആ മനുഷ്യൻ ദുബായിൽ സ്വന്തമായി ബിസിനസ്സും ഭാര്യയും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു.
പക്ഷേ, കുടുംബക്കാർ കെട്ടിച്ചുവിട്ട മേമയുടെ ജീവിതം ആരും തിരിഞ്ഞുനോക്കാത്തൊരു ശൂന്യതയായി മാറി. ഇന്ന് ആ മേമയ്ക്ക് സ്വന്തം കുടുംബത്തോട് അടങ്ങാത്തൊരു പകയാണ് ഉള്ളിൽ പുകയുന്നത്.
രാത്രി അച്ഛൻ എത്തിയപ്പോഴും പതിവുപോലെ ഊൺമേശയ്ക്ക് ചുറ്റും കനത്തൊരു
💬 Comments
View all comments