Chapter Title : ഇതൾ 🍃 2 [Mayakannan]
നിശബ്ദത തളംകെട്ടി നിന്നിരുന്നു. അമ്മ ഒരക്ഷരം മിണ്ടാതെ അച്ഛന് ചോറു വിളമ്പിക്കൊടുത്തു.
എന്റെ തീരുമാനം എന്താണെന്ന് അച്ഛൻ ഗൗരവത്തിൽ ചോദിച്ചപ്പോൾ, പകൽ നടന്ന ഇന്റർവ്യൂവിന്റെ കാര്യങ്ങളും ഒരാഴ്ചയ്ക്കകം റിസൾട്ട് മെയിലിൽ വരുമെന്ന വിവരവും ഞാൻ ശാന്തമായി അച്ഛനെ ധരിപ്പിച്ചു.
ഒരക്ഷരം മിണ്ടാതെ ഒരു നിമിഷം ആലോചിച്ചിരുന്ന അച്ഛൻ, ആകെ ഒരാഴ്ചത്തെ സമയം മാത്രമാണ് എനിക്ക് മുന്നിൽ വെച്ചുനീട്ടിയത്. ആ കാലാവധിക്കുള്ളിൽ ജോലി കിട്ടിയില്ലെങ്കിൽ പിന്നെ യാതൊരു ന്യായീകരണങ്ങളും ഇല്ലാതെ അച്ഛന്റെ ബിസിനസ്സ് ഏറ്റെടുത്ത്, പറയുന്ന പെണ്ണിനെ കെട്ടി അടങ്ങി ഒതുങ്ങി കഴിയേണ്ടി വരുമെന്ന കർശനമായ അന്ത്യശാസനമായിരുന്നു അത്.
അങ്ങനെ പ്രതീക്ഷയും ഭയവും ഇടകലർന്ന ചിന്തകളോടെ ഒരാഴ്ച കടന്നുപോയി. കാത്തിരിപ്പിന്റെ ഓരോ നിമിഷങ്ങൾക്കും ഒരു യുഗത്തിന്റെ ദൈർഘ്യമുണ്ടായിരുന്നു. ഒടുവിൽ വിധി നിർണ്ണയിക്കപ്പെടുന്ന ആ ദിവസമെത്തി.
ആകാംഷയോടെ ലാപ്ടോപ്പ് തുറന്ന് മെയിൽ ഇൻബോക്സിലേക്ക് നോക്കിയ ഞാൻ ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു നിന്നുപോയി. യുകെ കമ്പനിയിൽ നിന്നുള്ള ആ നിർണ്ണായക മെയിൽ സ്ക്രീനിൽ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു…
സ്ക്രീനിൽ തെളിഞ്ഞ ആ അക്ഷരങ്ങളിലൂടെ വീണ്ടും വീണ്ടും കണ്ണോടിച്ചപ്പോൾ എന്റെ കണ്ണുകൾ അറിയാതെ വിടർന്നുപോയി.
'Offer of Appointment: Management Trainee. Apex Global Solutions UK'
"ഡിയർ ശ്രീഹരി..." എന്ന് തുടങ്ങുന്ന ആ വരികൾ ഓരോന്നും വായിച്ചുതീർത്തപ്പോൾ ഉള്ളിലുണ്ടായിരുന്ന ഭാരമെല്ലാം ഒരു നിമിഷം കൊണ്ട് കാറ്റിൽ പറന്നുപോയതുപോലെ തോന്നി.
ഇത്രയും നാളത്തെ കാത്തിരിപ്പ് വെറുതെയായില്ല. അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ടി വരില്ല. എന്റെ കണക്കുകൂട്ടലുകൾ ഒന്നും തെറ്റിയിട്ടില്ല! ട്രിവാൻഡ്രം ബ്രാഞ്ചിൽ അഞ്ചു മാസത്തെ ട്രെയിനിംഗ്, അത് കഴിഞ്ഞാൽ നേരെ യുകെയിലേക്ക്…
സന്തോഷം കൊണ്ട്
💬 Comments
View all comments