Chapter Title : ഇതൾ 🍃 2 [Mayakannan]
എനിക്ക് കട്ടിലിൽ ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ ചാടിയെഴുന്നേറ്റു ലാപ്ടോപ്പ് മേശപ്പുറത്തേക്ക് വെച്ച് ഉച്ചത്തിൽ കൂവിവിളിച്ചു.
"അമ്മേ... അമ്മേ..."
ഹാളിലേക്ക് തുള്ളിച്ചാടി ഓടിയെത്തുമ്പോഴാണ് ഉമ്മറത്തെ വാതിൽ തള്ളിത്തുറന്ന് മേമ അകത്തേക്ക് കയറിവരുന്നത് കണ്ടത്. കൈയിലൊരു ചെറിയ പാത്രവുമുണ്ട്. എന്നെ കണ്ടതും മേമ വാതിൽക്കൽ നിന്നു.
എന്നാൽ പിന്നെയൊന്നും ആലോചിക്കാൻ എന്റെ തലച്ചോറ് സമ്മതിച്ചില്ല. ഞാൻ പാഞ്ഞടുത്ത് മേമയുടെ ഇടുപ്പിലൂടെ രണ്ടു കൈകളും ചുറ്റിപ്പിടിച്ച് ഒറ്റയടിക്ക് വായുവിലേക്ക് പൊക്കിയെടുത്തു.
"അയ്യോ... എടാ താഴെ ഇറക്കെടാ എന്നെ! ഞാൻ വീഴുമേ... എടാ ചെക്കാ!"
കൈയിലിരുന്ന പാത്രം തെറിച്ചുപോകാതെ നെഞ്ചോടു ചേർത്തുപിടിച്ച് മേമ നിലവിളിച്ചുകൊണ്ട് ചിരിച്ചു. ഞാൻ മേമയെയും കൊണ്ട് ഹാളിൽ ഒന്നാകെ വട്ടത്തിൽ കറങ്ങി.
"എന്താടാ നിനക്ക് വട്ടായോ? താഴെ നിർത്തെടാ പോത്തേ!"
മേമയുടെ പരിഭ്രമവും ചിരിയും കണ്ട് ഞാൻ പതിയെ കാലുകൾ നിലത്തു തൊടുവിച്ചു. കിതച്ചുകൊണ്ട് ഞാൻ മേമയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അപ്പോഴേക്കും ഈ ബഹളവും ഒച്ചപ്പാടും കേട്ട് കൈയിലൊരു ചട്ടുകവുമായി അടുക്കളയിൽ നിന്ന് അമ്മ ഉമ്മറത്തേക്ക് പാഞ്ഞെത്തി.
"എന്തോന്നാടാ ഇവിടെ ഒരു ബഹളം?"
അമ്മ കണ്ണ് മിഴിച്ച് രണ്ടുപേരെയും മാറിമാറി നോക്കി.
"അമ്മേ... മേമേ... മെയിൽ വന്നു! എനിക്ക് കിട്ടി!"
എന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
"എന്ത് കിട്ടിയെന്ന്?"
മേമ എന്റെ തോളിൽ പിടിച്ച് ആകാംഷയോടെ കണ്ണുകൾ വിടർത്തി.
"ആ യുകെ കമ്പനി... 'അപെക്സ് ഗ്ലോബൽ'! അവരുടെ കൺഫർമേഷൻ മെയിൽ വന്നു. ഈ വ്യാഴാഴ്ച തന്നെ തിരുവനന്തപുരത്തെ ബ്രാഞ്ചിൽ ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.
അഞ്ചു മാസം ട്രെയിനിംഗ്... അത് കഴിഞ്ഞാൽ നേരെ ലണ്ടനിലേക്ക്!"
ഒരു
💬 Comments
View all comments