0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

തന്നതല്ലേ..... അവളോടൊപ്പം പോയി കിടക്കണോ....

അങ്ങനെ അങ്ങനെ ആവശ്യമില്ലാത്ത ചിന്തകൾ ആണ് മനസ്സ് മുഴുവനും....

വേണ്ട ഇനി ഞാൻ തിരിച്ചു പോയാൽ.. പിന്നെ എനിക്ക് വില ഉണ്ടാവില്ല... അല്ലെങ്കിലും ഞാൻ എന്തിന് തിരിച്ചു പോണം... ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അവൾ ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ...അത്രക്ക് സ്നേഹം അല്ലേ അവൾക്കുള്ളു... 😤

എന്തൊക്കെ പ്ലാൻ ചെയ്തതായിരുന്നു... അല്ലെങ്കിലും ഈ ദിവസം ഫുൾ മൂഞ്ചൽ ആണ്...

കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല...

മഴ ഒന്ന് തോർന്നതായിരുന്നു... പിന്നേം തുടങ്ങി അതിന്റെ എടെകൂടെ ഇടിയും മിന്നലും.....

ഒരു പ്രേത സിനിമ ഓക്കേ ഷൂട്ട്‌ ചെയ്യണേൽ ഇപ്പോ ചെയ്യണം... അമ്മാതിരി വൈബ്..

എന്നാലും എനിക്ക് അത്ഭുതം അതല്ല... ഇങ്ങനെ മഴയും ഇടിയും ഉള്ളപ്പോഴും കല്ല്യാണിക്ക് പേടി തോന്നുന്നില്ലേ....

അങ്ങനെ വരാൻ വഴിയില്ലല്ലോ... ഇനി ബോധം വല്ലോം പോയോ ഞാൻ അവൾ കിടക്കുന്ന റൂമിലേക്ക് നോക്കി..

ഞങ്ങളുടെ മുറികൾ നേരേ ഓപ്പോസിറ്റ് ആണ് ഒരു മുറിയിൽ നിന്നും നോക്കിയാൽ മറ്റേ മുറി കാണാം

കല്ല്യാണി കതക് അടക്കാത്തത് കൊണ്ട് അവൾ കിടക്കുന്നത് കാണാം...

പുതച്ച് മൂടി അനങ്ങാതെ കിടക്കുകയാണ്..

ദൈവമേ ശരിക്കും ബോധം പോയോ...

പെട്ടന്നാണ് ഒരു വലിയ ശബ്ദത്തോട് കൂടേ ഇടി വെട്ടിയത്... അവൾ ഒന്ന് വിറച്ചത് ഞാൻ കണ്ടു...

ഭാഗ്യം... ജീവനുണ്ട്....

ഞാൻ അവളേ തന്നെ നോക്കി കിടക്കുകയാണ്....

അവളുടെ അവസ്ഥ കണ്ടപ്പോൾ ഒരു സഹതാപം ഓക്കേ തോന്നിയെങ്കിലും... അവളുടെ അടുത്തേക്ക് പോവാൻ ഈഗോ സമ്മതിച്ചില്ല....

ഇനി പോകണം എന്ന് വിചാരിച്ചാലും എനിക്ക് പറ്റില്ലായിരുന്നു... ശരീരം തളർന്ന പോലേ... പനി കൂടി

💬 Comments

View all comments