Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
കയ്യിൽ നിന്നും കുട വാങ്ങി നടന്നു.....
സഭാഷ്.....
നല്ല മഴ ആയതിനാൽ ഒരു നിമിഷം നേരം പോലും വേണ്ടി വന്നില്ല നനയാൻ.
അത്കൊണ്ട് തന്നെ നല്ല വൃത്തിക്ക് തന്നെ നനഞ്ഞു...നനഞ്ഞു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും കുളിച്ചു എന്ന് പറയുന്നതാവും ശരി
കാറിന്റെ അടുത്ത് എത്തിയെങ്കിലും എന്ത് കാര്യം...
കൂടുതൽ നേരം അവിടേ നിന്നില്ല... ഇനി നനയാത്ത ഭാഗം ഉണ്ടെങ്കിൽ നമ്മളായിട്ട് എന്തിനാ നനക്കുന്നെ....
അത്കൊണ്ട് വേഗം തന്നെ കാറിൽ കയറി.. പിന്നാലേ കല്ല്യാണിയും കയറി.. പക്ഷേ ഫ്രണ്ട് സീറ്റിന് പകരം ബാക്കിൽ ആണ് കയറിയത് എന്ന് മാത്രം...
ഞാനെന്താ ഇവളുടെ ഡ്രൈവറോ... 😤
ഇവളേം കൊണ്ട് വേറേ എങ്ങോട്ടേക്കേലും പോകണം എന്നൊക്കെ വിചാരിച്ചതായിരുന്നു... ഇനി ഇപ്പോ ഈ നനഞ്ഞ കോലത്തിൽ എങ്ങോട്ട് പോവാൻ ആണ്
പ്ലാൻ ഓക്കേ മൂഞ്ചിയ സ്ഥിതിക്ക് ഇനി അപ്പാർട്മെന്റ് തന്നെ ശരണം...
ഏകദേശം പകുതി ദൂരം കഴിഞ്ഞു...
കല്ല്യാണി കാറിന്റെ വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ്... ഒരക്ഷരം മിണ്ടുന്നില്ല..
ശെടാ ഇതിനും മാത്രം എന്താപ്പോ ഇവിടേ ഉണ്ടായേ...
ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കണോ..
ശ്രമിക്കാം ലേ.. ഒന്നല്ലെങ്കിലും ഞാൻ കാരണം അല്ലേ..
ചേച്ചിമാരോട് വഴക്കിട്ട് ഇരുന്നാൽ പോലും അങ്ങോട്ട് പോയി മിണ്ടാത്ത ഞാനാണ്... ഇപ്പോ ഇങ്ങനെ ഓക്കേ ചിന്തിക്കുന്നേ..
കാലം പോയൊരു പോക്കേ...
"എടി കല്ല്യാണി... ഞാൻ വെറുതെ പറഞ്ഞതാടി കല്ല്യാണം കഴിഞ്ഞവരേ ഓക്കേ വായിനോക്കാറുണ്ടെന്ന്..."
ഞാൻ ഫ്രണ്ട് മിററിൽ കൂടേ അവളേ ഒന്ന് നോക്കി ആ മുഖത്ത് കുറച്ച് തെളിച്ചം ഓക്കേ വന്ന് ഒരു കള്ള ചിരി ഓക്കേ കാണാം...
ഓഹ്
💬 Comments
View all comments