0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

അപ്പോകല്ല്യാണം കഴിഞ്ഞവരേ നോക്കുമ്പോൾ ആണ് ഇവൾക്ക് പ്രശ്നം.കല്ല്യാണം കഴിയാത്തവരെ നോക്കുമ്പോൾ കുഴപ്പം കാണില്ല...

"അല്ലെങ്കിലും ഈ കല്ല്യാണം കഴിഞ്ഞവരേ ഓക്കേ നോക്കിട്ട് എന്തിനാ... കല്ല്യാണം കഴിയാത്തവരെ നോക്കുമ്പോൾ അല്ലേ അതിന്റെ ഒരു ഇത്... "

ഞാൻ രംഗം ഒന്ന് കളർ ആക്കാൻ വേണ്ടി പറഞ്ഞു..

ശേഷം മിററിൽ കൂടേ അവളേ നോക്കി...രംഗം ശരിക്കും കളർ ആയി എന്ന് മനസ്സിലായി.. സ്വിച്ചിട്ടപോലേ മുഖം മാറി.

"പോടാ പട്ടി... "

അവൾ പല്ലിരുമ്മി പറഞ്ഞു....

മൈര് മൂഞ്ചി... ഇനി ഞാൻ ആരേം നോക്കുന്നത് ഇഷ്ട്ടമല്ലായിരിക്കോ... 🤔

പിന്നേയും അവൾ മൗനം പാലിച്ചു.... ഞാനും മിണ്ടാൻ പോയില്ല... അല്ലെങ്കിലും എന്നോട് ജാഡ കാണിച്ചാൽ ഞാൻ അതിന്റെ ഇരട്ടി കാണിക്കും..

ഇടക്ക് മിററിൽ നോക്കുമ്പോ എന്നേ പാളി നോക്കുന്നത് കാണാം.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാവുമ്പോൾ പെട്ടന്ന് നോട്ടം മാറ്റും

ഇവൾക്ക് ശരിക്കും ബുദ്ധി ഇല്ലേ അതോ ബുദ്ധി ഇല്ലാത്ത പോലേ അഭിനയിക്കാണോ..

ആ തമ്പുരാനറിയാം....

ഇപ്പോൾ അതല്ല പ്രശ്നം മൊത്തത്തിൽ നല്ല തണുപ്പ്...

പിന്നേ എങ്ങനെ ഇല്ലാതിരിക്കും ഒന്നാമത് മൊത്തം നനഞ്ഞു.. അതിന്റെ കൂടേ എ സി യും... മനുഷ്യൻമ്മാർക്ക് ആർക്കെങ്കിലും പിടിച്ച് നിൽക്കാൻ പറ്റോ...

എനിക്കും പറ്റിയില്ല തണുപ്പ് സഹിക്കാൻ കഴിയാതെ ഞാൻ ആ എ സി ഓഫ്‌ ആക്കി..

പക്ഷേ ഞാൻ എന്തെങ്കിലും ചെയ്യാൻ കാത്ത് നിൽക്കുന്ന ആ കഴുകൻ കണ്ണുകൾ ഞാൻ കണ്ടില്ല...

"നീ എന്തിനാ.. എ സി ഓഫ്‌ ചെയ്തേ... "

കല്ല്യാണി ചൂടായി ചോദിച്ചു....

ഈ തണുപ്പത്ത് എന്തെങ്കിലും ചൂടായിട്ടുണ്ടെങ്കിൽ അത് കല്ല്യാണി മാത്രമാണ്..

💬 Comments

View all comments