Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]
എത്ര സ്വപ്നങ്ങൾ കാണുന്നുണ്ടാവും അത് എല്ലാതും നടക്കുന്നില്ലല്ലോ ചിലത് മാത്രല്ലേ നടക്കുന്നുള്ളു ഇതും അങ്ങനെ ഒക്കെ തന്നെ ആവും എന്തായാലും ഞാൻ ഒന്നും ഇല്ല അങ്ങോട്ട്.
എന്റെ ദേവൂസേ നീ ഒന്ന് പറഞ്ഞ് മനസിലാക്ക് ഇവരെ"
ഇവരുടെ കാട്ടികൂട്ടൽ കണ്ട് ഞാൻ ദേവൂചേച്ചീനെ നോക്കി പറഞ്ഞ്
"നീ വരും........ "ഉറച്ച മറുപടി ആണ് എനിക്ക് അതിന് ഉത്തമായി കിട്ടിയത്.......
ഏഹ്........... ദേവു ചേച്ചി തന്നെ ആണോ ഇത്😳
"സിദ്ധു നിനക്കറിയാലോ ഞങ്ങൾക്ക് നിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല..."
ചേച്ചി തീർത്തു പറഞ്ഞു
പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല പറഞ്ഞിട്ട് കാര്യല്ല
അയാം ട്രാപ്പ്ഡ്.... 🥲
അത് കൊണ്ട് ഉറങ്ങാൻ തീരുമാനിച്ചു. നാലുപേരും എന്നെ കെട്ടി പിടിച്ചു എനിക്ക് കൂട്ട് കിടന്നു ആർക്കെങ്കിലും എന്തെങ്കിലും വിഷമം വന്നാൽ ഞങ്ങൾ ഇങ്ങനെ ആണ് കിടക്കാർ അത് കൊണ്ട് തന്നെ വേഗം ഉറക്കത്തിലേക്ക് വഴുതി വീണു.....
രാവിലെ ദേവു ചേച്ചി വിളിച്ചിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്...... എന്റൊപ്പം പാറു മാത്രമേ ഉള്ളു ആൾ നല്ല ഉറക്കം ആണ്.
സ്വാഭാവികം......
ചേച്ചി ചന്തി നോക്കി 'ഠപ്പേ' എന്നൊന്ന് പൊട്ടിച്ചു
ആഹാ നല്ല സൗണ്ട് ഞാനാ ശബ്ദം കേട്ട് ആസ്വദിച്ചു........
പാറു ഒന്ന് ഞെട്ടി എഴുന്നേറ്റു അവളുടെ വായിൽ നല്ല തെറി വന്നത് എനിക്ക് മനസിലായി പക്ഷെ ദേവു ചേച്ചിയെ കണ്ടതും അത് അത്പോലെ വിഴുങ്ങി....
പാറു:"എന്താ ചേച്ചി ഉറങ്ങാനും സമ്മതിക്കില്ലേ.....എനിക്ക് നല്ലോണം നൊന്തു ട്ടോ...... "
ഒന്ന് കൊണിഞ് കൊണ്ടവൾ പറഞ്ഞു
ദേവു ചേച്ചി:"നൊന്തെങ്കിലും നന്നായി സമയം എത്ര ആയി എന്ന്
💬 Comments
View all comments