0%

Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]

എന്ന് പറഞ്ഞ് വാങ്ങിയ സാധനങ്ങൾ ഇപ്പോഴും അതേപടി ഉണ്ട്....

മൈര്... വേണ്ടായിരുന്നു....

ഞാൻ അവൾ കിടക്കുന്നതിനു തൊട്ട് മാറി ഇരുന്നു....

"കല്ല്യാണി നിനക്ക് നാളെ കോമ്പറ്റിഷൻ ഉള്ളതല്ലേ. എന്തെങ്കിലും കഴിച്ച് കിടക്കാൻ നോക്ക്...."

"എനിക്ക് വേണ്ട...."

വളരെ പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു അവൾ മറുപടി പറഞ്ഞത്...

ഭാഗ്യം ജീവൻ ഉണ്ട്....

പക്ഷേ എനിക്ക് എന്തോ ഒരു കുറ്റബോധം തോന്നി...

പിന്നെ ഒന്നും നോക്കിയില്ല അവൾ കൊണ്ടുവന്നത് എന്താ എന്ന് നോക്കി. അറിയുന്ന വല്ല സാധനം ഉണ്ടേൽ ഉണ്ടാക്കി കൊടുക്കാം...

മൈര്.... മാഗ്ഗി....

ഇതാണോ ഇവൾ ഉണ്ടാക്കണം എന്ന് പറഞ്ഞ ഐറ്റം...

ഒരു മാഗ്ഗി ഉണ്ടാക്കാൻ പോലും ഈ ചെറ്റക്ക് അറിയില്ലേ....

ഞാൻ ബെഡിൽ കമഴ്ന്നു കിടക്കുന്ന കല്ല്യാണിയേ നോക്കി......

ഉഫ് സമ്മതിച്ചു കൊടുക്കണം ഇവൾടെ തന്തേനെ... ഇത് പോലൊരു ഐറ്റത്തിനെ ഉണ്ടാക്കിയതിന്.....

ഇനി ഒന്നും നോക്കാൻ ഇല്ല ഇത് തന്നെ അങ്ങോട്ട് ഉണ്ടാക്കി കൊടുക്കാം....

അങ്ങനെ മാഗ്ഗിയും ഒരു ഓംലെറ്റും കൂടെ ഉണ്ടാക്കി.....

ഇനി ഇതവൾ കഴിക്കോ..... കഴിച്ചില്ലെങ്കിൽ കൊല്ലും ഞാൻ ആ പുന്നാര മോളെ...

ഞാൻ അവളുടെ അടുത്തേക്ക് നടന്നു....

"കല്ല്യാണി ദേ ഇത് കഴിച്ചേ... "

ഞാൻ അവളോടായി പറഞ്ഞു....

"എനിക്ക് വേണ്ട... "

പറഞ്ഞതിലും വേഗത്തിൽ എനിക്ക് റിപ്ലൈ കിട്ടി

വാശി പിടിച്ചിട്ട് കാര്യല്ല എന്ന് എനിക്ക് ഏകദേശം മനസ്സിലായി

ഇനി കാര്യം നടക്കാണെങ്കിൽ അവളുടെ

വീക്ക്നെസ്സിൽ കയറി പിടിക്കണം....

"നിനക്ക് ഇത് വേണ്ടെങ്കിൽ അത് പറ. ഞാൻ ഗോപുനേ വിളിക്കാം അവൾ നല്ല കുക്ക് ആണ്...പിന്നെ ഞാൻ വിളിച്ചാൽ അവൾ വരാതെ

💬 Comments

View all comments