0%

Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]

ഇരിക്കില്ല...... എന്നിട്ട് ഫുഡ്‌ ഉണ്ടാക്കി തന്നിട്ട് നാളെ രാവിലെ ആവുമ്പോഴേക്കും പൊക്കോളും...

എന്താ വിളിക്കട്ടേ........"

പ്രതീക്ഷ തെറ്റിയില്ല അവൾ കിടന്ന കിടപ്പിൽ എന്നേ നോക്കി.... അവളുടെ കണ്ണുകൾ കലങ്ങിയിരുന്നോ......

ഇവൾ ഇത്രക്ക് പാവമായിരുന്നോ.....

ആ നോട്ടത്തിൽ ഒരു ദേഷ്യമുള്ളതായി ഞാൻ കണ്ടു....

"ഓ.... എന്തെങ്കിലും കാരണം ഉണ്ടാക്കി അവളെ വിളിക്കാൻ മുട്ടി നിൽക്കാണ് ലേ.... ചെറ്റ..."

അവൾ കിടന്ന കിടപ്പിൽ ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു

അത് കണ്ടപ്പോൾ ചിരി പൊട്ടിയെങ്കിലും. ഞാൻ അത് കടിച്ചു പിടിച്ച് നിന്നു....

ഇനി അതിന് ആവണ്ട അടുത്ത വഴക്ക്...

ചില സമയങ്ങളിൽ എനിക്ക് എന്നോട് തന്നെ അതിശയം തോന്നും... ഇവൾക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമ്പോ...

"ഇങ്ങോട്ട് താ.... അത് "

എന്റെ കയ്യിലിരുന്ന പത്രം വാങ്ങി കൊണ്ടവൾ പറഞ്ഞു

പുള്ളിക്കാരി ഇപ്പോഴും ദേഷ്യത്തിൽ ആണ്....

കഴിച്ച് കഴിഞ്ഞ് പത്രവും കഴുകി അവൾ വീണ്ടും കിടന്നു....

ആ ഇരുട്ടു മുറിയിൽ ഞാനും അവളും ബെഡിന്റെ രണ്ടറ്റം പിടിച്ച് കിടന്നു.....

ശേ.... എന്തൊക്ക പ്രതീക്ഷ ഉണ്ടായിരുന്ന രാത്രി ആയിരുന്നു ഒക്കെ പോയി......

"സിദ്ധു..... നീ ഉറങ്ങിയോ....? "

"ഇല്ല "

"നീ എന്തിനാ എന്നോട് ദേഷ്യപ്പെട്ടേ....?"

"ഒന്നുല്ല നീ ഉറങ്ങാൻ നോക്ക്...."

"പറ...."

"നീ എന്തിനാ റസ്റ്റോറന്റിൽ വച്ച് അങ്ങനെ ചെയ്തത് അവരോട് ഞാൻ അല്ലേ ചെലവ് കൊടുക്കാം എന്ന് പറഞ്ഞത് പിന്നെ നിനക്ക് അങ്ങനെ ഒക്കെ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ... ഞാൻ അപ്പോ ക്യാഷ് കൊടുക്കാതെ ഇരുന്നിരുന്നെങ്കിൽ അവർ വിചാരിക്കല്ലേ ഞാൻ നിന്റെ ചിലവിന് കഴിയുന്നവൻ ആണെന്ന്...."

"എടാ അതിനായിരുന്നോ? ഞാൻ അങ്ങനെ

💬 Comments

View all comments