Chapter Title : കാലം [അൽ ഫഹദ്]
അവൾ എത്തിയിട്ടില്ലെങ്കിലോ? ചോദ്യങ്ങൾ ഒരുപാട് ഉള്ളിലൂടെ ഓടി മറഞ്ഞു.
ഫോൺ എടുത്ത് അവളുടെ നമ്പറിലേക് വിളിക്കാൻ കയ്യ് വെച്ച എനിക്ക് അവളുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു എപ്പോഴും പുറത്തേക് പോകുമ്പോൾ കൂടെ ഫ്രണ്ട്സിനെ കൊണ്ടുപോകാറുള്ള അവൾ ഇന്ന് വന്നിരിക്കുന്നത് ഒറ്റക്കാണ് അതിനർത്ഥം എന്താണ് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിൽആക്കുവാൻ സാധിച്ചില്ല.
ആളുകൾ ഒരുപാട് ഇല്ലാത്ത മാളിന്റെ ഒരു ഭാഗത്തേക്ക് വരുവാൻ ഞാൻ അവളോട്
ആവിശ്യപെട്ടു.
ഞാൻ നിൽക്കുന്ന ഭാഗത്തുനിന്നും ഒരുപാട് മാറി ആണ് അവൾ നിന്നിരുന്നത്ത് .
ഉള്ളിൽ ഉള്ള ഒരു രൂപത്തിന് ഇന്ന് പൂർണത ലഭിക്കും എന്നാൽ അവളുടെ ശരീര ഭംഗിയേക്കാൾ അവളുടെ മനസ്സിനെ ആണ് ഞാൻ സ്നേഹിക്കുന്നത് അവൾ വരുവാൻ വേണ്ടി കടന്ന് പോകുന്ന ഓരോ നാഴികയും ഒരു യുഗം പോലെ ആണ് കടന്ന് പോയത്.
അവളോട് പറഞ്ഞ ഭാഗത്തു തന്നെ കാത്തു നിന്നു മുന്നിലൂടെ കടന്ന് പോകുന്ന ഓരോ മുഖങ്ങളും എന്റെ ഉള്ളിലെ രൂപം പൂർത്തീകരിക്കാൻ സാധിക്കുമോ എന്ന് തേടിക്കൊണ്ടേയിരുന്നു എന്റെ പേര് ചേർത്തുള്ള വിളിയാണ് എന്നെ ചുറ്റുമുള്ള നോട്ടത്തിൽ നിന്ന് പിന്നിലേക്കു നോക്കാൻ പ്രാപ്തൻ ആക്കിയത് അതെ അവൾ തന്നെ
ആ ശബ്‌ദം അവളുടേതാണ് ..
മനസ്സിൽ പണിതു തീർത്ത ആ രൂപം ഒരു നിമിഷത്തെ നോട്ടത്തിൽ തന്നെ തകർന്നു വീണിരിക്കുന്നു.മനസ്സിലെ രൂപത്തിന് അല്പം ഭംഗി ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു
എന്നാൽ അവളുടെ തട്ടം അവളെ അതി സുന്ദരി ആക്കിയിരിക്കുന്നു. മഞ്ഞകളറിൽ അതികം വർക്ക് ഒന്നും ഇല്ലാത്ത ഒരു ചുരിദാർ അതിനു ചേർന്ന ഒരു ജീൻസ് ഒറ്റനോട്ടത്തിൽ തന്നെ എന്റെ ഹൃദയം
💬 Comments
View all comments