0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

.

ദിവസങ്ങൾ കടന്ന് പോയി പത്മിനി കൃഷ്ണൻ എന്നൊരാൾ ഒള്ളതായി പോലും ഞാൻ ഭാവിച്ചില്ല അച്ഛന് അതില് നല്ല ദേഷ്യം ഇണ്ട്....

ഇന്നാണ് നന്ദന്റെ നിശ്ചയം കല്യാണ തിയതി കുറിക്കൽ ഒന്നും അല്ല...ഒറപ്പിക്കൽ മാത്രം...

കാലത്ത് തന്നെ ഞാൻ റെഡി ആയി...

അമ്മാ അമ്മാ...

അമ്മ വന്ന വഴിക്ക് തന്നെ എന്റെ പൊറത്ത് ഒരു അടി അടിച്ചു

അമ്മ : എന്താടാ

ഞാൻ : എന്റെ കസവ് മുണ്ട് ഒന്ന് എടുത്തോണ്ട് വാമ്മാ

അമ്മ എൻറെ ചെവിക്ക് പിടിച്ച് നാല് വലി

അമ്മ : നായെ നിനക്ക് പോയി എടുത്തൂടെ ഈ കാല് വേദന വച്ച് എന്നെ ഈ സ്റ്റെപ്പ് മുഴുവൻ കേറ്റണോ...

ഞാൻ : ഒന്ന് എടുത്ത് താ മ്മാ

അമ്മ എന്റെ മുന്നിലേക്ക് കേറി വന്ന് എന്റെ രണ്ട് കവിളും കൈയ്യിൽ പിടിച്ച് എന്നെ നോക്കി

അമ്മ : നീ എന്നാടാ ഇത്ര ദേഷ്യം കൊണ്ട് നടക്കാൻ തൊടങ്ങിയത്

എന്നെ തന്നെ ചിന്തിപ്പിച്ച ചോദ്യം

അമ്മ : 🥹

ഞാൻ : ഒക്കെ ശെരി ആവും

അമ്മ : എന്റെ മോനോട് അമ്മ ഒരു കാര്യം പറയട്ടെ

ഞാൻ : പറഞ്ഞോ

അമ്മ : ആ കുട്ടി അറിഞ്ഞോണ്ട് നമ്മളോട് അല്ലെങ്കി കണ്ണനോട് ഒരു തെറ്റും ചെയ്തു എന്ന് ഞാൻ വിചാരിക്കുന്നില്ല

ഞാൻ : 🙄 അമ്മ പ്ലീസ്

അമ്മ : പെങ്കുട്ടികളെ കരയിക്കാൻ പാടുണ്ടോ പോട്ടെ എന്റെ മോന് ആർടെ എങ്കിലും സങ്കടം കാണാൻ പറ്റോ ഏയ്‌ ഇല്ല പിന്നെന്താ ആ കുട്ടിയോട്

💬 Comments

View all comments