Chapter Title : കാന്താരി 7 [Doli]
ആകെ കണ്ട് ഞങ്ങള് എറങ്ങി
അച്ഛൻ മില്ലില് വണ്ടി നിർത്തി റോഡില് വരാൻ പറഞ്ഞു... ചേച്ചിക്ക് ഗോൾഡ് എടുക്കാൻ പോവാൻ ഞാൻ എന്തോന്നിനാ ചോദിച്ചപ്പോ കണക്ക് നോക്കാൻ ഒണ്ട് അതാ സംഭവം പറഞ്ഞു...ആ പോവാ
ശെരി ആയിക്കോട്ടെ
ഞങ്ങള് പോയി നിന്നതും വണ്ടി വന്നു...
ഡോർ തൊറന്നതും പപ്പ നേരെ നോക്കി ഇരിപ്പുണ്ട്
ആരും വെളിയില് നിക്കുന്ന ഞങ്ങളെ നോക്കിയ പോലും ഇല്ല
കേറടാ അങ്ങോട്ട് അച്ഛൻ പറഞ്ഞു
ഞാൻ : ഇല്ല വേണ്ട
അച്ഛൻ : വണ്ടി ഹോൺ അടിക്കും കേറാൻ
ഞാൻ : പവി കേറിക്കോ ഞാൻ വരുന്നില്ല
അച്ഛൻ : ഇവനെ ഇന്ന് ഞാൻ
ഞാൻ : അച്ഛൻ എന്തൊക്കെ പറഞ്ഞാലും ശെരി ഞാൻ ഇല്ല
പെട്ടെന്ന് അവള് നെരങ്ങി വെളിയിലോട്ട് എറങ്ങി...
പപ്പ : ഞാൻ ഇല്ല അങ്കിളെ നിങ്ങള് പൊക്കോ 😊
അച്ഛൻ : ഡോർ ഡോർ അടക്കടാ...
അച്ഛൻ വണ്ടി ഉള്ളിലോട്ടു കേറ്റി ഇട്ടു
ചെറി : നിനക്ക് വല്ലാത്ത ഷോ കാണിക്കല് കൂടുന്നുണ്ട് കേട്ടോ ടാ...😡
എല്ലാ കഥയിലും കാണും അടി ആയി നിക്കുന്ന നായകനേം നായികേം ഒട്ടിക്കാൻ കൊറേ വീട്ട്കാര്... 😣
ഞാൻ മനസ്സിൽ ഓർത്ത് വടി പോലെ നിന്നു
പപ്പ : ചെറിയച്ഛാ വേണ്ട സാരൂല്ല ഞാൻ ഓട്ടോ എടുത്ത് വീട്ടി പൊക്കോളാ കീ തന്നാ മതി
അച്ഛൻ : അല്ല എന്താണ്
ഇടുപ്പില് കൈ കുത്തി നിന്ന് അച്ഛൻ ചോദിച്ചു
ഞാൻ : ഒന്നൂല്ലാ
അച്ഛൻ : ഒന്ന് അയഞ്ഞ് വിട്ടപ്പോ തലേൽ
💬 Comments
View all comments