Chapter Title : കാന്താരി 7 [Doli]
അവള് വലിയ മുതുക്ക്... 😡 ദേ നിനക്ക് അച്ചുന്റെ അതേ അധികാരം മാത്രെ ഇപ്പൊ ഉള്ളു വീട്ടില് നാക്ക് കൂടുതൽ കെടന്ന് ആടുന്നുണ്ട്
> 21:14
വാർമിന്നൽ കണ്ണുചിമ്മിടും താരമായ് നീ....
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെയോ
ടാ കഴിക്കാൻ നിർത്തിക്കൊ
പാട്ടിന്റെ ഓളത്തിൽ വച്ച് കൊടുത്ത എന്നെ അച്ഛൻ പിന്നിൽ ഇരുന്ന് ഓഡർ ഇട്ട് വണ്ടി നിർത്തിച്ചു...
പവി : അതേ നല്ല ഹോട്ടലിൽ പോണേ
ഞാൻ : ഓ
ഞാൻ നേരെ ഇവർക്ക് ആർക്കും പരിചയം ഇല്ലാത്ത ഒരു തട്ട് കട ഇണ്ട് അങ്ങോട്ട് കൊണ്ട് പോയി
പവി : ഇവടെ ആണോ
ഞാൻ : കഴിച്ചിട്ട് ഡയലോഗ് അടിക്കടി
.
.
എന്ത് ഏട്ടാ ഇങ്ങനെ നോക്കണെ
ചെറി എന്നെ നോക്കണേ അച്ഛനെ നോക്കി ചോദിച്ചു
അച്ഛൻ : അവന്റെ കോലം നോക്കടാ ഒരു കളർ ലുങ്കി ഒരു കീറ ബനിയൻ സ്ലിപ്പറ്... വീട്ടി പോയപ്പോ അവന്റെ റൂമില് പോയപ്പോ മാറിയതാ എന്നാലും
ചെറി : നമ്മക്ക് അറിയാലോ അവൻ ഇങ്ങനെ അല്ലെ
അച്ഛൻ : എന്നോട് ഇതേ വരെ അവൻ ഒരു സാധനം വേണം പറഞ്ഞ് ഓർമ തന്നെ എനിക്ക് ഇല്ല
ചെറി : എന്നോടും തന്നെ ഏട്ടാ കോളേജില് ചേർന്ന തൊട്ട് അവൻ പണിക്ക് പോവും അങ്ങനെ ആണ് അത് ആ iPhone വാങ്ങിയത്...
അച്ഛൻ : കണ്ണൻ ഒക്കെ ഇവടെ കെടന്ന് അടിച്ച് പൊളിക്കുമ്പോ ഞാൻ വിചാരിക്കും എന്തോ ചെയ്യാൻ...
ചെറി : അത് പോട്ടെ ഏട്ടാ
💬 Comments
View all comments