Chapter Title : കാന്താരി 7 [Doli]
പറഞ്ഞു
അമ്മ : ചേട്ടൻ എന്ത് പറയാൻ അങ്ങേർക്ക് ഇഷ്ട്ടക്കേട് ഒന്നും ഇല്ല...
ചെറിയമ്മ : അങ്ങേര് വല്യ ടീമാല്ലേ ചേച്ചി ദാസേട്ടൻ
അമ്മ : പിന്നെ എക്സ്പോർട്ട് പിന്നെ അനിയന്റെ വലം കൈയ്യാ...partnership business
ചെറിയമ്മ : ഒരു നൂറ് പവൻ എങ്കിലും വേണ്ടി വരും ല്ലേ ചേച്ചി
അമ്മ : അയ്യേ ചെ അങ്ങനെ ഒന്നൂല്ല മോളെ ഇന്നാലെ മീറ്റിങ്ന് രണ്ടാളും കൂടാ പോയെ എന്നല്ലേ പറഞ്ഞെ അപ്പൊ ദാസേട്ടൻ ഇതിനെ പറ്റി ചോദിച്ചുന്ന്
ചെറിയമ്മ : ആഹ്
അമ്മ : ദാസേട്ടൻ ചോദിച്ചത്ര എന്താ തീരുമാനം എന്ന്
ചെറിയമ്മ : ഒടനെ വല്ലതും കാണോ
അമ്മ : അവള് ഇപ്പൊ സെക്കന്റ് ഇയർ അല്ലെ അവനും അതേ ആദ്യം വല്ല ജോലി ഒക്കെ ആവട്ടെ പറഞ്ഞുന്നാ ശങ്കരേട്ടൻ പറഞ്ഞത്
ചെറിയമ്മ : അവള് കല്യാണം കഴിഞ്ഞ് പോണത് എനിക്ക് ഓർക്കാൻ വൈയ്യ എന്നാ രാജു ഏട്ടൻ പറഞ്ഞത്
അമ്മ : ഏയ് അത് ദൂരെ ആണേ അല്ലെ ഇതിപ്പോ രണ്ടും കാണക്കാ...അവടെ അവളെ നോക്കാൻ എന്റെ കൊച്ച് ഇണ്ട്... അല്ല ഇണ്ടായിരുന്നു 😊
പപ്പ : 😣
ഉള്ളി അരിഞ്ഞോണ്ട് നിന്ന പപ്പ ഒരു സെക്കന്റ് സ്റ്റക്കായി
ആന്റി ഉള്ളി കഴിഞ്ഞു
പപ്പ അമ്മയോട് പറഞ്ഞിട്ട് അത് കൊണ്ട് കൊടുത്തു
അമ്മ : മതി മോളെ മോള് പൊക്കോ താങ്ക്യൂ... 😊... ആഹ് പിന്നെ ഒരു കാര്യം
പപ്പ : എന്താ
അമ്മ : ഈ ബന്ധുക്കള് വരുമ്പോ ഒളിഞ്ഞ് ഒളിഞ്ഞ് നിക്കണ്ട
💬 Comments
View all comments