0%

Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 102.6K

അവർ അമ്പലത്തിലേക്ക് പ്രവേശിച്ചു തൊഴുതു പ്രാർത്ഥിച്ചു പ്രസാദവും വാങ്ങി മടങ്ങി. തിരിച്ചു വരുമ്പോൾ അഞ്ജു പലചരക്ക് കടയിൽ കയറി ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങി. അമ്മിണിയും സംഗീതയും റോഡിൽ നിന്നതേയുള്ളൂ.

"അമ്മിണിയേടത്തീ, എന്തൊക്കെയുണ്ട് വിശേഷം.?"

ഹരി അമ്മിണിയോട് ലോഹ്യം പറഞ്ഞു. ചായക്കടയിൽ നിന്ന് പുറത്തേക്കിറങ്ങി നിറഞ്ഞ പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു.

"നല്ല വിശേഷം മോനെ. നീ എപ്പോഴാ വന്നത്.?"

"രണ്ടീസായി. കുറേയായില്ലേ എല്ലാരേയും കണ്ടിട്ട്. ഒന്ന് പുറത്തേക്കിറങ്ങാമെന്നു കരുതി."

"അത് നന്നായി. നാടും കൂടും അങ്ങിനങ്ങു വേണ്ടന്ന് വെക്കാൻ പാടില്ലല്ലോ."

"ചേച്ചീ, സംഗീതയ്ക്ക് നമ്മളെയൊന്നും അത്ര പിടിച്ചില്ലെന്നു തോന്നുന്നല്ലോ. മുഖത്തോട്ട് പോലും നോക്കുന്നില്ല,കണ്ടില്ലേ."

അവൻ സംഗീതയെ നോക്കി ചെറുചിരിയോടെ പറഞ്ഞു. സംഗീത അത് കേട്ടപ്പോൾ ഒന്ന് ഞെട്ടി. അഞ്ജു ഒന്ന് തിരിഞ്ഞു നോക്കി.

"അവളെ നല്ല കൊച്ചാ. അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങടെ വേണ്ടാത്തടം നോക്കിയിരിക്കുന്ന ചെക്കന്മാരെയൊന്നും അവൾക്ക് ഇഷ്ടല്ല."

"അയ്യേ..ചേച്ചീ..ഞാൻ ചുമ്മാ ഒന്ന് വന്നെന്നേയുള്ളൂ. ഞാൻ അതൊന്നും ഉദ്ദേശിച്ചു വന്നതല്ല."

"എങ്കിൽ മോൻ സംഗീതയെ നോട്ടംവച്ചാൽ നടക്കും, അല്ലെങ്കിൽ നീ വായും പൊളിച്ചു നോക്കി ഇരിക്കത്തേയുള്ളൂ."

അമ്മിണി കുടുകുടാ ചിരിച്ചുകൊണ്ട് പറഞ്ഞു. സംഗീത നാണം കൊണ്ട് ചൂളി അമ്മിണിയുടെ കൈത്തണ്ടയിൽ നുള്ളി. എങ്കിലും അവന് തന്റെ പേര് അറിയാമെന്ന ചിന്ത അവളുടെ മനസ്സിൽ ചെറിയൊരു കുളിരു കോരിയിട്ടു. കടയിൽ നിന്നിറങ്ങിയ അഞ്ജു അവനെ ഒന്ന് നോക്കിയിട്ട് അവരോടൊപ്പം നടന്ന് നീങ്ങി. റോഡിൽ നിന്നിറങ്ങി വയലിലേക്ക് പ്രവേശിച്ചപ്പോൾ സന്ധ്യയുടെ കുളിരുമായി നേർത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അകലെ, വൃക്ഷങ്ങൾക്ക് മുകളിൽ ആകാശം സംഗീതയുടെ കവിൾത്തടം പോലെ ചുവന്നു തുടുക്കുകയും

💬 Comments

View all comments