0%

Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 89806

നോക്കിക്കൊണ്ട് കിടന്നപ്പോൾ അറിയാതെ ഹരിയുടെ ഓർമ്മകൾ അവളിലേക്ക് കടന്ന് വന്നു. ഇരുട്ടുവീണുകിടക്കുന്ന പറമ്പിൽ കാർമേഘം ഒഴുകിമാറി പുറത്തേക്ക് വന്ന നിലാവിന്റെ വെളിച്ചത്തിൽ രാത്രി മനോഹരമായി അണിഞ്ഞൊരുങ്ങി. ഇലകളിൽ പതിഞ്ഞ മഴനനവുകളിൽ നിലാവെളിച്ചം വീണു തിളങ്ങി നിൽക്കുന്നു. പ്രണയത്തിന്റെ വ്രീളാ ഭാവം പ്രകൃതിയുടെ കവിൾത്തടങ്ങളെ മുഗ്ദമാക്കിയിരിക്കുന്നത് പോലെ സംഗീതയ്ക്ക് തോന്നി.

"ഹേയ്..ശ്ശ്ശൂ.."

പെട്ടന്ന് ജാലകത്തിന്റെ അടുത്തു നിന്ന് ഒരു സീൽക്കാരം കേട്ടതുപോലെ സംഗീതയ്ക്ക് തോന്നി. ആരെങ്കിലും വിളിച്ചതാകുമോ അതോ തോന്നിയതാകുമോ എന്ന ശങ്കയിൽ ജാലകത്തിലേക്ക് നോക്കിയെങ്കിലും ആരെയും കണ്ടില്ല.

"ഹെലോ.. ശബ്ദമുണ്ടക്കല്ലേ..പ്ലീസ്.."

ഇത്തവണ വിളിയല്ല അടക്കിപ്പിടിച്ച സംസാരമാണെന്ന് മനസ്സിലായപ്പോൾ അവളെ ഭയം ഗ്രസിച്ചു തൊണ്ടവരണ്ടു.

"ആരാ..ആരാത്.."

അവൾ ചാടി എഴുന്നേറ്റ് ജാലകം അടക്കാൻ ഓടി. ഞൊടിയിടയിൽ പുറത്തേക്ക് കൈ കടത്തി ജാലകവാതിൽ കടന്ന് പിടിച്ചതും ആ കൈയിൽ കരുത്തുള്ള ഒരു കൈ കയറിപ്പിടിച്ചു ജാലകത്തിലേക്ക് വെളിച്ചെടുപ്പിച്ചിട്ട് മറ്റേ കൈകൊണ്ട് അവളുടെ വായപൊത്തിപ്പിടിച്ചു. അലറികരയാൻ കഴിയാതെ അവൾ കുതറിക്കൊണ്ട് ആ കൈയിൽ അമർത്തിക്കടിച്ചപ്പോൾ അയാൾ കൈ കുതറിക്കൊണ്ട് വലിച്ചെടുത്തു.

"ഞാനാ, ഹരിയാണ്."!

അവൾ നിലവിളിച്ചു തുടങ്ങിയതും അവൻ ഇടയിൽ കയറി പറഞ്ഞതും ഒന്നിച്ചായിരുന്നു. ഹരിയെന്ന് കേട്ടതും പെട്ടന്ന് സംഗീതയുടെ ശബ്ദം നിലച്ചു. ഞെട്ടലോടെ അവൾ നിലാവെളിച്ചത്തിലേക്ക് തുറിച്ചു നോക്കി.

"സംഗീ..എന്താ.? എന്തിനാ നിലവിളിച്ചത്.?"

വാതിലിൽ തട്ടി ഉറക്കെ ചോദിക്കുന്ന അമ്മയുടെ ശബ്ദം കേട്ട് ഹരിയും സംഗീതയും ഞെട്ടി.

"ഒഒ..ഒന്നൂല്ലമ്മേ. ഒരു പല്ലി മുകളിൽ ന്ന് വീണതാ.."

അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. എന്തോ പിറുപിറുത്തുകൊണ്ട് അമ്മ പോകുന്നത് അവൾ കേട്ടു.

"അതേത് പല്ലി, കാണിച്ചേ. ഞാനൊന്ന് നോക്കട്ടെ."

അവളുടെ കൈ വിടാതെ തന്നെ ഹരി കളിയാക്കി. അവൾക്ക് പേടിയാണോ അത്ഭുതമാണോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ അനുഭവപ്പെട്ടു.

"തോന്ന്യാസം കാണിക്കാതെ പോകുന്നുണ്ടോ. ഇതാണോ നിങ്ങളെ സ്വഭാവം? പാതിരാത്രി പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കുന്നു."

അവൾ അല്പം ദേഷ്യത്തോടെ

💬 Comments

View all comments