Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
ഊറിനിൽക്കുന്ന ചെറിയ ചിരിയോടെ പറഞ്ഞു. അനാമികയും അവളുടെ ചിരിയിൽ പങ്കുചേർന്നു. ഇടയ്ക്ക് അനാമിക വീണ്ടും സംസാരിച്ചു.
"ഇക്കയോടുള്ള ഇഷ്ടം കൊണ്ടാണോ.? നിങ്ങൾ തമ്മിൽ റിലേഷനിൽ ആണോ.?"
അനാമിക സംശയത്തോടെ അവളെ നോക്കി.
"ആഹാ.. കേൾക്കാൻ തന്നെ എന്ത് രസമുള്ള ചോദ്യം. ആ ഭാഗ്യമൊക്കെ കൊള്ളാവുന്ന പെണ്ണ് അടിച്ചോണ്ടു പോയി മോളെ. ചേട്ടന്റെ കിടുക്കൻ പെണ്ണ് ദുബൈയിൽ കാത്തിരിപ്പുണ്ട്."
സംഗീത എഴുന്നേറ്റ് വാഹിദിന്റെ മൊബൈൽ എടുത്തു അൺലോക്ക് ചെയ്തു നൂറയുടെ ഫോട്ടോസ് അനാമികയ്ക്ക് കാണിച്ചു കൊടുത്തു. ദുബായ് നഗരത്തിലെ മനോഹരമായ അനവധി സ്ഥലങ്ങളിൽ ഒന്നിച്ചുള്ളതും തനിച്ചുള്ളതുമായി അനവധി ചിത്രങ്ങൾ.
"ദൈവമേ ഇതെന്താണ്.? മനുഷ്യനോ അതോ വല്ല ജിന്നോ? എന്തൊരു ക്യൂട്ട് മോളാണ്."
അനാമികയുടെ കണ്ണുതള്ളി. സംഗീത ചിരിച്ചു. അവൾ മൊബൈൽ ലോക്ക് ചെയ്‌ത് എടുത്തിടത്തു തന്നെ തിരികെ വച്ചിട്ട് വീണ്ടും വന്നു കിടന്നു.
"അപ്പൊ പിന്നെ നിങ്ങൾ എങ്ങിനെ ഇത്ര അടുത്തു? ഒരേ ഫ്ലാറ്റിൽ ഒന്നിച്ചു ജീവിക്കുന്നു. വെറും കളിക്കാൻ വേണ്ടിമാത്രം അല്ലെന്ന് രണ്ടുപേരുടെയും സ്നേഹം കണ്ടാൽ മനസ്സിലാകും. നിങ്ങൾ തമ്മിൽ എന്താ ബന്ധം.?"
അനാമിക വാഹിദ് സൂചിപ്പിച്ച കാര്യം മറച്ചുവച്ചു സംശയം പ്രകടിപ്പിച്ചു. സംഗീതയിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉയർന്നു. അവൾ അനാമികയെ നിർന്നിമേഷം നോക്കിക്കൊണ്ട് കിടന്നു. അവളുടെ മുഖത്ത് ശോകഛായ പടരുന്നതും കണ്ണുകളിൽ കാർമേഘം ഉറഞ്ഞുകൂടുന്നത് പോലെ തെളിച്ചം മങ്ങുന്നതും അനാമിക തിരിച്ചറിഞ്ഞു.
"എന്റെ ജീവിതം ഒരു നരകമായിരുന്നു. നാട്ടിൽവച്ചു ഒരാളുമായി സ്നേഹത്തിലായി. അയാളും അയാളുടെ സുഹൃത്തും പെണ്ണുങ്ങളെ വലയിലാക്കി ആളുകൾക്ക് സപ്ലെ ചെയ്യുന്ന ടീം ആയിരുന്നെന്ന് നാട്ടിൽ ആർക്കും അറിയില്ലായിരുന്നു, എനിക്കും. ഞങ്ങൾ വീട്ടിൽ
💬 Comments
View all comments